ഇരിങ്ങാലക്കുട മണ്ഡലത്തിൽ 160 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 41 ഉം കാട്ടൂരിൽ 48 ഉം പേർ പട്ടികയിൽ; നഗരസഭ പരിധിയിൽ കോവിഡ് ചികിൽസയിലായിരുന്ന വയോധികൻ മരിച്ചു.

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 160 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 41 ഉം കാട്ടൂരിൽ 48 ഉം പേർ പട്ടികയിൽ; നഗരസഭ പരിധിയിൽ കോവിഡ് ചികിൽസയിലായിരുന്ന വയോധികൻ മരിച്ചു.

തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 160 പേർക്ക് കൂടി കോവിഡ് .നഗരസഭയിൽ 41 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കാട്ടൂരിൽ 48 ഉം ആളൂരിൽ 22 ഉം പടിയൂരിൽ 13 ഉം കാറളത്ത് 12 ഉം വേളൂക്കര, മുരിയാട്, പൂമംഗലം പഞ്ചായത്തുകളിൽ എട്ട് പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
നഗരസഭയിൽ കോവിഡ് ചികിൽസയിലായിരുന്ന വയോധികൻ മരിച്ചു. മാപ്രാണം പീച്ചമ്പിള്ളിക്കോണം തളിയക്കാടിൽ പെരിങ്ങിണി (78 ) ആണ് മരിച്ചത്. അമ്മിണിയാണ് ഭാര്യ. രാധ, ദേവൂ, ശാന്ത, സുബ്രൻ, ആശ എന്നിവർ മക്കളാണ്.

Please follow and like us: