കോവിഡ് വ്യാപനഘട്ടത്തിൽ ഇരിങ്ങാലക്കുട നഗരസഭയിലെ ഭരണകക്ഷി കൗൺസിലർമാരുടെ ഉല്ലാസയാത്ര; വിമർശിച്ച് ബിജെപി.

കോവിഡ് വ്യാപനഘട്ടത്തിൽ ഇരിങ്ങാലക്കുട നഗരസഭയിലെ ഭരണകക്ഷി കൗൺസിലർമാരുടെ ഉല്ലാസയാത്ര; വിമർശിച്ച് ബിജെപി.

ഇരിങ്ങാലക്കുട: കോവിഡ് വ്യാപനക്കാലത്ത് നഗരസഭ ചെയർപേഴ്സന്റെയും കോൺഗ്രസ് കൗൺസിലർമാരുടെയും നേതൃത്വത്തിൽ നടന്ന അന്തർ സംസ്ഥാന ഉല്ലാസയാത്രയെ വിമർശിച്ച് ബിജെപി .യാത്ര ഞെട്ടിക്കുന്നതും ലജ്ജാകരവുമാണെന്ന് ബിജെപി നഗരസഭ പാർലിമെന്ററി പാർട്ടി യോഗം പ്രസ്താവനയിൽ പറഞ്ഞു. ആഗസ്റ്റ് 30ന് രാവിലെയാണ് ഇരിങ്ങാലക്കുടയിൽ നിന്ന് ചെയർപേഴ്സണും മറ്റ് ഭരണകക്ഷി കൗൺസിലർമാരും ഊട്ടിയ്ക്ക് ഉല്ലാസയാത്ര പോയത്. രാത്രി കർഫ്യൂ നിലനിൽക്കേ സർക്കാർ അനാവശ്യ യാത്രകളും ഉല്ലാസയാത്രകളും എല്ലാവർക്കും വിലക്കിയിരിക്കേയാണ് ഈ യാത്ര നടന്നത്. അനാവശ്യ യാത്ര നടത്തിയ ഇവർക്കെതിരെ പകർച്ചവ്യാധി നിയമമനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു.യോഗം ബിജെപി നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു.പാർലിമെന്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ അദ്ധ്യക്ഷത വഹിച്ചു.ഷാജുട്ടൻ, അമ്പിളി ജയൻ, ആർച്ച അനിഷ്, സരിത സുഭാഷ്, സ്മിത കൃഷ്ണകുമാർ, വിജയകുമാരി അനിലൻ,മായ അജയൻ എന്നിവർ പ്രസംഗിച്ചു.

Please follow and like us: