ഇരിങ്ങാലക്കുടയിലെ ചായക്കടയിൽ നടന്ന സ്ഫോടനം ; കാരണങ്ങൾ തേടി അധികൃതർ; ഫൊറൻസിക് സംഘത്തിൻ്റെ റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ; ആകസ്മിക തീപ്പിടുത്തതിന് കേസ്സെടുത്ത് പോലീസ്.

ഇരിങ്ങാലക്കുടയിലെ ചായക്കടയിൽ നടന്ന സ്ഫോടനം ; കാരണങ്ങൾ തേടി അധികൃതർ; ഫൊറൻസിക് സംഘത്തിൻ്റെ റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ; ആകസ്മിക തീപ്പിടുത്തതിന് കേസ്സെടുത്ത് പോലീസ്.

ഇരിങ്ങാലക്കുട: നഗരഹൃദയത്തിലെ
ചായക്കടയിൽ നടന്ന ഫോടനം
റെഫ്രിജിറ്റേർ പൊട്ടിത്തെറിച്ച്
ഉണ്ടായതല്ലെന്ന് ഉറപ്പിച്ച് ഫൊറൻസിക്
വിദഗ്ധർ.കഴിഞ്ഞ ദിവസം രാത്രി
ഒൻപതേമുക്കാലോടെയാണ്
ചെറുത്യക്ക് ക്ഷേത്രത്തിന്
എതിർവശത്തായുള്ള മുകുന്ദപുരം
താലൂക്ക് കോഓപ്പറേറ്റീവ്
സൊസൈറ്റിയുടെ കെട്ടിടത്തിൽ
വാടകയ്ക്ക് പ്രവർത്തിക്കുന്ന
ചായക്കടയിൽ കനത്ത ശബ്ദത്തോടെ
പൊട്ടിത്തെറി ഉണ്ടായത്. കടയുടെ
ഷട്ടറും ഫർണീച്ചറുകളും റോഡിലേക്കും
തൊട്ട് മുന്നിലുള്ള
ട്രാൻസ്ഫോർമിലേക്കും തെറിച്ച്
വീണു.ഇതേ തുടർന്ന് മേഖലയിലെ
വൈദ്യുതി വിതരണവും മുടങ്ങിയിരുന്നു.
സ്ഥലത്ത് എത്തിയ ഫയർ യൂണിറ്റിന്റെ
നേത്യത്വത്തിലാണ് കടയിലെ തീ
കെടുത്തിയതും കടയിൽ ഉണ്ടായിരുന്ന
മൂന്ന് ഗ്യാസ് സിലിണ്ടറുകളും നീക്കം
ചെയ്തതും. കാട്ടൂർ ഇല്ലിക്കാട് കടവിൽ
വീട്ടിൽ പ്രകാശൻ (57) കഴിഞ്ഞ നാല്
വർഷങ്ങളായി നഗരസഭയുടെ
ലൈസൻസോടെ നടത്തുന്ന
ചായക്കടയിലാണ് പട്ടണത്തിൽ നടുക്കം
സ്വഷ്ടിച്ചു കൊണ്ടുള്ള പൊട്ടിത്തെറി
നടന്നത്. ഫോടനത്തിന്റെ
ആഘാതത്തിൽ ചായക്കടയുടെ
അടുത്ത് പ്രവർത്തിക്കുന്ന കടയുടെ
ഷട്ടറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
തൊട്ട് പുറകിൽ പ്രവർത്തിക്കുന്ന
റേഷൻ കടയുടെ ചുമരും തകർന്ന്
വീണിട്ടുണ്ട്. ചായക്കടയുടെ മുന്നിലുള്ള
പാണ്ഡി സമൂഹ മഠം ഹാളിലെ മുറിയിലെ
ചില്ലുകളും ഭാഗികമായി തകർന്നിട്ടുണ്ട്.
ഷട്ടറിന്റെ ഒരു കഷണം ഹാളിന്റെ
മേൽക്കൂരയിലേക്കും തെറിച്ച്
വീണിട്ടുണ്ട്. 1967 ൽ നിർമ്മിച്ച
കെട്ടിടത്തിൽ സൊസൈറ്റിയുടെ
ഓഫീസും നീതി ഗ്യാസ് ഗോഡൗണും
പലചരക്ക് കടയും മെഡിക്കൽ ഷോപ്പും
ചായക്കടയും റേഷൻ വിതരണ
കേന്ദ്രവും ഇലക്ട്രോണിക് ഷോപ്പുമാണ്
പ്രവർത്തിക്കുന്നത്. അപകടത്തെ
തുടർന്ന് കെട്ടിടത്തിന്റെ
സുരക്ഷയെക്കുറിച്ച് ആശങ്ക
ഉയർന്നതിന്റെ അടിസ്ഥാനത്തിൽ
മെഡിക്കൽ ഷോപ്പ് ഒഴികെയുള്ള
കടകളുടെ പ്രവർത്തനം പോലീസ്
താത്കാലികമായി തടഞ്ഞിട്ടുണ്ട്. ഗ്യാസ്
ഗോഡൗണിൽ പതിനേഴ് ഫുൾ
സിലിണ്ടറുകളും 30 ഓളം കാലി
സിലിണ്ടറുകളുമാണ് ഉണ്ടായിരുന്നത്.
അപകടത്തെ തുടർന്ന് രാത്രി തന്നെ
ഫുൾ സിലിണ്ടറുകൾ ഇവിടെ നിന്ന്
നീക്കം ചെയ്തിട്ടുണ്ട്.
ഉച്ചയോടെ സ്ഥലത്ത് എത്തിയ
ഫൊറൻസിക് സംഘം സ്ഥലത്ത്
പരിശോധന നടത്തി. ചായക്കടയിലും
ഗ്യാസ് ഗോഡൗണിലും റേഷൻ കടയിലും
സയന്റിഫിക്ക് ഓഫീസർമാരായ
വിഷ്ണരാജ്, ഡോ. പാർവതി ആർ
എസ്, അക്ഷയ്കുമാർ എന്നിവരുടെ
നേത്യത്വത്തിലുള്ള സംഘം
പരിശോധിച്ചു. റെഫ്രിജിറ്റേറിൽ നിന്നുള്ള
പൊട്ടിത്തെറിയല്ല സ്ഫോടനത്തിന്
കാരണമെന്നാണ് പ്രാഥമിക
വിലയിരുത്തല്ലെന്നും ഫ്രിഡ്ജിന്റെ
കംപ്രസ്സറിന് തകരാറുകൾ
സംഭവിച്ചിട്ടില്ലെന്നും ഷോർട്ട്
സർക്യൂട്ടിന്റെ സാധ്യതകൾ അറിയാൻ
വയർ ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും
ഇവർ സൂചിപ്പിച്ചു. ഇത് സംബന്ധിച്ച
റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ
അന്വേഷണ ഉദ്യോഗസ്ഥന് ഇവർ
കൈമാറും.
ഡിവൈഎസ്പി ബാബു തോമസ്, സി
ഐ എസ് പി സുധീരൻ എന്നിവരുടെ
നേത്യത്വത്തിലുള്ള പോലീസ് സംഘം
അപകട സ്ഥലം സന്ദർശിച്ച്
അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട്
തവണ തീഗോളങ്ങൾ ഉയരുന്ന
ദൃശ്യങ്ങൾ ക്ഷേത്രത്തിലെ സിസി
ക്യാമറയിൽ പതിഞ്ഞത് പോലീസ്
ശേഖരിച്ചിട്ടുണ്ട്. ഫോടനം നടന്നത്
ചായക്കടയിൽ നിന്ന് തന്നെയാണെന്നും
കാരണങ്ങൾ കൂടുതൽ
അന്വേഷണത്തിലൂടെ മാത്രമേ
വ്യക്തമാകുകയുള്ളുമെന്നും പോലീസ്
സൂചിപ്പിക്കുന്നുണ്ട്. നിലവിൽ
ആകസ്മികമായ തീപ്പിടുത്തത്തിനുള്ള
കേസാണ് പോലീസ് എടുത്തിരിക്കുന്നത്.
അതേ സമയം സംഭവത്തെക്കുറിച്ചും
ജനവാസ കേന്ദ്രത്തിൽ ഗ്യാസ്
ഗോഡൗൺ
പ്രവർത്തിക്കുന്നതിനെക്കുറിച്ച്
അന്വേഷണം നടത്തണമെന്നും സ്ഥലം
സന്ദർശിച്ച ബിജെപി മണ്ഡലം
പ്രസിഡണ്ട് ക്യപേഷ് ചെമ്മണ്ട,
നേതാക്കളായ ഷൈജു
കുറ്റിക്കാട്ട്,സന്തോഷ് ബോബൻ
എന്നിവർ ആവശ്യപ്പെട്ടു.

Please follow and like us: