ചാലക്കുടിയിൽ നിർമ്മിക്കുന്ന കലാഭവൻ മണി സ്മാരകത്തിനായി കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നു; സ്മാരകം നിർമ്മിക്കുന്നത് മൂന്ന് കോടി രൂപ ചിലവിൽ.

ചാലക്കുടിയിൽ നിർമ്മിക്കുന്ന
കലാഭവൻ മണി സ്മാരകത്തിനായി
കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നു;
സ്മാരകം നിർമ്മിക്കുന്നത് മൂന്ന് കോടി
രൂപ ചിലവിൽ.

ചാലക്കുടി: ചാലക്കുടിയിൽ
നിർമ്മിക്കുന്ന കലാഭവൻ മണി
സ്മാരകത്തിനായി കൂടുതൽ സ്ഥലം
ഏറ്റെടുക്കുന്നു. സാംസ്കാരിക വകുപ്പ്
മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ
ചേർന്ന അവലോകന യോഗത്തിലാണ്
തീരുമാനം. സ്മാരകം നിർമിക്കാൻ
പോകുന്ന സ്ഥലം മന്ത്രിയുടെ
നേതൃത്വത്തിൽ സന്ദർശിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ
കൈവശമുള്ള 20 സെന്റ് സ്ഥലം
സ്മാരകം നിർമിക്കാനായി
സാംസ്കാരിക വകുപ്പ് നേരത്തെ
ഏറ്റെടുത്തിരുന്നു. ഇതിന് പുറമെയാണ്
15 സെന്റ് സ്ഥലം കൂടി ഏറ്റെടുക്കുന്നത്.
സ്മാരകത്തിനായുള്ള പുതിയ
പ്രോജക്ട് ഡിസൈൻ സമർപ്പിക്കാൻ
അധികൃതരോട് മന്ത്രി നിർദ്ദേശിച്ചു.
നിലവിൽ സ്മാരകത്തിനായി
നിർദ്ദേശിക്കപ്പെട്ടിട്ടുള്ള 20 സെന്റ്
സ്ഥലത്തോട് ചേർന്ന് കിടക്കുന്ന 15
സെന്റ് സ്ഥലമാണ് പുതിയതായി
ഏറ്റെടുക്കുന്നത്.
മൂന്ന് കോടി രൂപ ചെലവിലാണ്
ചാലക്കുടിയിൽ കലാഭവൻ മണിക്കായി
സ്മാരകം നിർമിക്കുന്നത്.
ആദ്യഗഡുവായി ഒരു കോടി രൂപ
അനുവദിക്കുന്നതിനുള്ള നടപടികൾ
പുരോഗമിച്ച് വരികയാണ്.
ആവശ്യമെങ്കിൽ സ്മാരകത്തിനായി
കൂടുതൽ തുക അനുവദിക്കുന്നത്
സർക്കാരിന്റെ
പരിഗണനയിലാണെന്നും മന്ത്രി
പറഞ്ഞു. ഫോക്ക്ലോർ അക്കാദമിയുടെ
ഉപകേന്ദ്രവും കലാഭവൻ മണി
സ്മാരകത്തിൽ പ്രവർത്തിക്കും.
കലാഭവൻ മണി സ്മതി കൂടാരത്തിലും
മന്ത്രിയെത്തി പുഷ്പാർച്ചന നടത്തി.
മണിയുടെ സഹോദരൻ ആർ എൽ വി
രാമകൃഷ്ണനോടും കുടുംബത്തോടും
സംസാരിച്ചു. ജില്ലാ പഞ്ചായത്ത്
പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ,
സനീഷ് കുമാർ ജോസഫ് എം എൽ എ,
നഗരസഭ ചെയർമാൻ വി ഒ പൈലപ്പൻ,
വൈസ് ചെയർമാൻ സിന്ധു ലോജു,
നഗരസഭ കൗൺസിലർമാരായ ജിജു
എസ് ചിറയത്, കെ വി പോൾ, നിത
പോൾ, കിഴക്കേ ചാലക്കുടി വില്ലേജ്
ഓഫീസർ സി എ ഷെജു തുടങ്ങിയവർ
പങ്കെടുത്തു.

Please follow and like us: