ഇരിങ്ങാലക്കുട മണ്ഡലത്തിൽ 298 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 65 ഉം കാട്ടൂരിൽ 64 ഉം മുരിയാട് 48 ഉം വേളൂക്കരയിൽ 47 പേരും പട്ടികയിൽ.
തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 298 പേർക്ക് . നഗരസഭയിൽ മാത്രം 65 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ നഗരസഭയിൽ 504 പേർ ചികിത്സയിലും 415 പേർ നിരീക്ഷണത്തിലും കഴിയുന്നുണ്ട്.
കാട്ടൂർ പഞ്ചായത്തിൽ 64 ഉം മുരിയാട് 48 ഉം വേളൂക്കരയിൽ 47 ഉം പടിയൂരിൽ 24 ഉം കാറളത്ത് 21 ഉം പൂമംഗലത്ത് 12 ഉം പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.