ഡിസിസി വൈസ് – പ്രസിഡണ്ട് എം എസ് അനിൽകുമാറിനെ സസ്പെൻ്റ് ചെയ്ത നടപടി പിൻവലിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്സ് പ്രവർത്തകരുടെ യോഗം; വിശദീകരണം പോലും ചോദിക്കാതെ സ്വീകരിച്ച നടപടിയിൽ വിയോജിപ്പ് പ്രകടിപ്പിച്ച് മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടുമാരും നഗരസഭ കൗൺസിലർമാരും പങ്കെടുത്ത യോഗം.

ഡിസിസി വൈസ് – പ്രസിഡണ്ട് എം എസ് അനിൽകുമാറിനെ സസ്പെൻ്റ് ചെയ്ത നടപടി പിൻവലിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്സ് പ്രവർത്തകരുടെ യോഗം; വിശദീകരണം പോലും ചോദിക്കാതെ സ്വീകരിച്ച നടപടിയിൽ വിയോജിപ്പ് പ്രകടിപ്പിച്ച് മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടുമാരും നഗരസഭ കൗൺസിലർമാരും പങ്കെടുത്ത യോഗം.

തൃശൂർ: ഡിസിസി വൈസ് പ്രസിഡണ്ട്
അഡ്വ എം എസ് അനിൽകുമാറിനെ
പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്ത
നടപടി പിൻവലിക്കണമെന്ന്
ആവശ്യമുന്നയിച്ച് കോൺഗ്രസ്സ്
പ്രവർത്തകരുടെ യോഗം.എം എസ്
അനിൽകുമാറിന്റെ
ഓർമ്മക്കുറിപ്പുകളായ ‘ സത്യാന്തര’
പ്രകാശനവുമായി ബന്ധപ്പെട്ട് നടത്തിയ
പത്രസമ്മേളനത്തിന് ശേഷം നടന്ന
സ്വകാര്യ സംഭാഷണത്തിലെ ചില
ഭാഗങ്ങൾ അടർത്തിയെടുത്ത് ഒരു
മാധ്യമപ്രവർത്തകൻ പ്രചരിപ്പിച്ചതാണ്
നടപടിക്ക് കാരണമായതെന്ന് യോഗം
വിലയിരുത്തി. നടപടിയെ തുടർന്ന്
അനിൽകുമാറിനെയും
കുടുംബത്തെയും വ്യക്തിപരമായി
അധിക്ഷേപിക്കുന്നത് പാർട്ടിയിൽ
ഉൾപ്പെട്ട ചിലരാണ്. അനിൽകുമാറിനെ
ഫോണിലൂടെ അധിക്ഷേപിച്ച യൂത്ത്
കോൺഗ്രസ്സ്
പ്രസിഡണ്ട്, പുസ്തകപ്രകാശനത്തിന്റെ
പ്ലെക്സിൽ കരിഓയിൽ ഒഴിച്ച
ഐഎൻടിയുസിക്കാർ, വീഡിയോ
പ്രചരിപ്പിച്ച കരുവന്നൂർ മേഖലയിലെ
നേതാക്കൾ എന്നിവർക്കെതിരെ
കെപിസിസി പ്രസിഡണ്ടിനും
പ്രതിപക്ഷനേതാവിനും പരാതി നല്കും.
കാട്ടൂർ സർവ്വീസ് സഹകരണബാങ്ക്
പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ പാർട്ടി
വിപ്പ് ലംഘിച്ച മണ്ഡലം പ്രസിഡണ്ട്
അടക്കമുള്ളവരെ സസ്പെന്റ് ചെയ്യണം.
വിശദീകരണം പോലും ചോദിക്കാതെ
അനിൽകുമാറിനെ സസ്പെന്റ് ചെയ്ത
നടപടി കോൺഗ്രസ്സിൽ കേട്ടുകേൾവി
പോലും ഇല്ലാത്തതാണെന്നും യോഗം
ചൂണ്ടിക്കാട്ടി. സീനിയർ നേതാവ്
എൻഎം ബാലക്യഷ്ണൻ, ബ്ലോക്ക്
പഞ്ചായത്ത് മെമ്പർ അഡ്വ ശശികുമാർ
ഇടയപ്പുഴ, മുൻ നഗരസഭ ചെയർമാൻ
ബെൻസി ഡേവീസ്,കോൺഗ്രസ്സ്
മണ്ഡലം പ്രസിഡണ്ടുമാരായ ബൈജു
കുറ്റിക്കാടൻ, ഷാറ്റോ കുരിയൻ,
ബാസ്റ്റ്യൻ ഫ്രാൻസിസ്, നഗരസഭ
കൗൺസിലർമാരായ സിജു
യോഹന്നാൻ, ബിജു പോൾ
അക്കരക്കാരൻ, കാട്ടൂർ സർവ്വീസ്
സഹകരണബാങ്ക് പ്രസിഡണ്ട്
ജോമോൻ വലിയവീട്ടിൽ, മറ്റ്
നേതാക്കളും പ്രവർത്തകരുമായ എം
ഐ അഷ്റഫ്, വിനോദ് തറയിൽ,
വിനോദ് പുള്ളിൽ, പി എസ്
മണികണ്ഠൻ, സൂര്യ കിരൺ, വിജേഷ്
പുളിപ്പറമ്പിൽ, അരുൺജിത്ത്, കിരൺ
ഒറ്റാലി, അശ്വിൻ, അജീഷ് മേനോൻ, എം
എസ് സന്തോഷ്, കെ മുരളീധരൻ
തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Please follow and like us: