കല്ലേറ്റുംകര ബിവിഎം സ്കൂളിൻ്റെ ഭവന നിർമ്മാണപദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടിൻ്റെ താക്കോൽദാനം ഇന്ന്

കല്ലേറ്റുംകര ബിവിഎം സ്കൂളിലെ ഭവനപദ്ധതിയുടെ ഭാഗമായി നിർമ്മിച്ച എഴാമത്തെ വീടിൻ്റെ താക്കോൽ ഇന്ന് കൈമാറും.

ഇരിങ്ങാലക്കുട : കല്ലേറ്റുംകര ബിവിഎം ഹൈസ്കൂളിലെ ‘ സാന്ത്വനഭവന പദ്ധതി ‘ യുടെ ഭാഗമായി നിർമ്മിച്ച ഭവനത്തിൻ്റെ താക്കോൽ ഫെബ്രുവരി 21 ന് കൈമാറും. രണ്ട് മണിക്ക് പഞ്ഞപ്പിള്ളി കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങ് ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ ഉദ്ഘാടനം ചെയ്യുമെന്ന് പ്രധാന അധ്യാപകൻ അബ്ദുൾഹമീദ് എ , സ്കൂൾ മാനേജർ വർഗ്ഗീസ് പന്തല്ലൂക്കാരൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച എഴാമത്തെ വീടിൻ്റെ താക്കോലാണ് സ്കൂളിലെ ഒൻപതാം ക്ലാസ്സിലെയും ആറാം ക്ലാസ്സിലെയും കുട്ടികൾക്ക് കൈമാറുന്നത്. 535 ചതുരശ്ര അടിയിൽ എഴ് ലക്ഷത്തോളം രൂപ ചിലവിലാണ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. പിടിഎ പ്രസിഡന്റ് കെ എ ജോൺസൻ , സ്റ്റാഫ് സെക്രട്ടറി ഷൈന എം എ , പദ്ധതി കൺവീനർ റീനി റാഫേൽ കെ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: