ഇടതുപക്ഷ സർക്കാരിൻ്റെ നികുതി കൊള്ള; പ്രതിഷേധ മാർച്ചുമായി കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റികൾ

ഇടതുപക്ഷ സർക്കാരിൻ്റെ നികുതി കൊള്ള; പ്രതിഷേധ മാർച്ചുമായി കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റികൾ.

ഇരിങ്ങാലക്കുട : ഇടതുപക്ഷ സർക്കാർ നടത്തുന്ന നികുതി കൊള്ള അവസാനിപ്പിക്കുക, വർധിപ്പിച്ച ഭൂ നികുതികൾ കുറയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസുകളിലേക്ക് മാർച്ചും ധർണ്ണയും. ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ

ഇരിങ്ങാലക്കുട വില്ലേജ് ഓഫീസിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണയും മുൻ ബ്ലോക്ക് പ്രസിഡണ്ട് ടി വി ചാർലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ അബ്ദുൾഹഖ് മാസ്റ്റർ അധ്യ ക്ഷത വഹിച്ചു. ജോസഫ് ചാക്കോ, വിജയൻ ഇളയേടത്ത്, ബീവി അബ്ദുൾകരീം, ഭരതൻ പൊന്തെകണ്ടത്,സനൽ കല്ലുകാരൻ, സിജു യോഹന്നാൻ, തോമസ് കോട്ടൊള്ളി, എ സി സുരേഷ്, കുര്യൻ ജോസഫ്, ജെയ്സൺ പാറേക്കാടൻ, ജസ്റ്റിൻ ജോൺ, മിനി ജോസ് ചാക്കോള, ഒ എസ് അവിനാശ്, സത്യൻ തേനാഴിക്കുളം, സന്തോഷ്‌ ആലുക്ക, ഷെല്ലി മുട്ടത്ത്,വിനു ആന്റണി,നിതിൻ ടോണി എന്നിവർ നേതൃത്വം നൽകി.

Please follow and like us: