കേന്ദ്ര ബഡ്ജറ്റിലെ സംസ്ഥാനത്തോടുളള അവഗണനയിൽ പ്രതിഷേധിച്ച് സിപിഎമ്മിൻ്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ കാൽനട ജാഥ തുടങ്ങി.
ഇരിങ്ങാലക്കുട : കേന്ദ്ര ബഡ്ജറ്റിലെ സംസ്ഥാനത്തോടുള്ള അവഗണനയ്ക്കെതിരെ കാൽനട ജാഥയുമായി സിപിഎം.കേന്ദ്ര അവഗണനക്കെതിരെ “കേരളമെന്താ ഇന്ത്യയിലല്ലേ ” എന്ന ചോദ്യമുയർത്തി സിപിഎം എരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച കാൽ നട പ്രചാരണ ജാഥ എടതിരിഞ്ഞി സെൻ്ററിൽ ക്യാപ്റ്റൻ വി എ മനോജ് കുമാറിന് പതാക കൈമാറി ജില്ലാ കമ്മിറ്റി അംഗം കെ കെ രാമചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ ആർ വിജയ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട്, ഏരിയ കമ്മിറ്റി അംഗം സി ഡി സിജിത്ത് , എടതിരിഞ്ഞി ലോക്കൽ സെക്രട്ടറി ഒ എൻ അജിത്കുമാർ എന്നിവർ പ്രസംഗിച്ചു. ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ ക്യാപ്റ്റനും ജില്ലാ കമ്മിറ്റി അംഗം ശ്രീലാൽ വൈസ് ക്യാപ്റ്റനും കെ സി പ്രേമരാജൻ മാനേജരുമായ ജാഥ ഫെബ്രുവരി 21 ന് സമാപിക്കും.