കാട്ടൂരിൽ ഉണക്കമീൻ കച്ചവടത്തിൻ്റെ മറവിൽ ഹാൻസ് വില്പന; 200 ഓളം പാക്കറ്റുകളുമായി എടത്തിരുത്തി സ്വദേശി പിടിയിൽ

കാട്ടൂരിൽ ഉണക്കമീൻ കച്ചവടത്തിൻ്റെ മറവിൽ ഹാൻസ് വില്പന; ഇരുനൂറോളം പാക്കറ്റ് ഹാൻസുമായി എടത്തിരുത്തി സ്വദേശി പിടിയിൽ

ഇരിങ്ങാലക്കുട :കാട്ടൂർ ബസ്സ് സ്റ്റാൻഡ് പരിസരത്ത് റോഡ് സൈഡിൽ ഉണക്കമീൻ കച്ചവടത്തിൻ്റെ മറവിൽ നിരോധിച്ച പുകയില ഉൽപ്പന്നം ആയ ഹാൻസ് വൻ തോതിൽ സ്കൂൾ കുട്ടികൾക്കും മറ്റുള്ളവർക്കും വില്പന നടത്തിയിരുന്ന എടത്തിരുത്തി കണ്ണമ്പറമ്പിൽ വീട്ടിൽ സതീന്ദ്രൻ (64 വയസ്സ്)നെ കാട്ടൂർ പോലീസ് ഇൻസ്‌പെക്ടർ ഇ ആർ ബൈജുവിൻ്റെ നിർദ്ദേശപ്രകാരം കാട്ടൂർ സബ് ഇൻസ്‌പെക്ടർ ബാബു ജോർജ് അറസ്റ്റ് ചെയ്തു. ഇരുന്നൂറോളം പാക്കറ്റ് ഹാൻസ് ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഇയാളെ ഇതിന് മുൻപും പല തവണകളായി ഇതേ കുറ്റത്തിന് അറസ്റ്റ് ചെയ്തിട്ടുള്ളതും കാട്ടൂർ പഞ്ചായത്തിന് റിപ്പോർട്ട്‌ കൊടുത്ത് സ്ഥാപനം അടപ്പിച്ചിട്ടുള്ളതുമാണ്. ഒരു ദിവസം 100 പാക്കറ്റിന് മുകളിൽ ഇയാൾ വില്പന നടത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിദ്യാർത്ഥികൾ ആണ് ഇയാളുടെ ഇരകൾ.പ്രതിയുടെ പൊതു സ്ഥലത്തെ അന്വേഷണ സംഘത്തിൽ ഉദ്യോഗസ്ഥരായ സനത്, രാധാകൃഷ്ണൻ, ധനേഷ് സി ജി , ശ്രീജിത്ത്‌, രാഹുൽ എന്നിവരും ഉണ്ടായിരുന്നു.

Please follow and like us: