പൊറത്തിശ്ശേരി കല്ലട ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷം ജനുവരി 17 മുതൽ 21 വരെ

പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷം ജനുവരി 17, 18, 19, 20, 21 തീയതികളിൽ
ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷം ജനുവരി 17, 18, 19, 20, 21 തീയതികളിൽ ആഘോഷിക്കും. ക്ഷേത്ര ചടങ്ങുകൾ, താലിവരവ്, കാഴ്ച ശീവേലി, കലാപരിപാടികൾ, എഴുന്നള്ളിപ്പ്, വർണ്ണ മഴ, നാടകം, കുതിരകളി, ഡബിൾ തായമ്പക, തിരുവാതിരക്കളി, കൈക്കൊട്ടിക്കളി, പിന്നിൽ തിരുവാതിര , ഗാനമേള എന്നിവയാണ് പ്രധാന പരിപാടികളെന്ന് ക്ഷേത്രം ഭരണസമിതി പ്രസിഡണ്ട് ഗഗാറിൻ തൈവളപ്പിൽ സെക്രട്ടറി വിക്രം പുത്തൂക്കാട്ടിൽ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. വേലാഘോഷദിനമായ 21 ന് വൈകീട്ട് 6.30 മുതൽ 8.30 വരെ നടക്കുന്ന എഴുന്നള്ളിപ്പിൽ എഴ് ഗജവീരൻമാർ അണിനിരക്കും. 75 ൽ പരം കലാകാരൻമാർ അണിനിരക്കുന്ന പാണ്ടിമേളത്തിന് കലാമണ്ഡലം ഹരീഷ് മാരാർ പ്രമാണം വഹിക്കും. ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ജനുവരി 30 ന് ആഘോഷിക്കും. ട്രഷറർ രാഗേഷ് പുതൂർ, വൈസ് പ്രസിഡന്റ് ആനന്ദൻ എടക്കാട്ടുപറമ്പിൽ, ജോ സെക്രട്ടറിമാരായ ബിജു ഇല്ലിക്കൽ, മജു വടവന എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: