ജ്വല്ലറി ഉടമകളായ ദമ്പതികളെ ബൈക്കിൽ എത്തിയ രണ്ടംഗ സംഘം കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൂന്ന് കിലോ വെള്ളി കവർന്നു

മാപ്രാണം ബ്ലോക്ക് ജംഗ്ഷനിലെ ജ്വല്ലറി ഉടമകളായ ദമ്പതികളെ ബൈക്കിൽ എത്തിയ രണ്ടംഗ സംഘം കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൂന്ന് കിലോ വെള്ളി കവർന്നു

ഇരിങ്ങാലക്കുട : വ്യാപാര സ്ഥാപനം പൂട്ടി വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്ന ദമ്പതികളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൂന്ന് കിലോ വെള്ളി ബൈക്കിൽ എത്തിയ രണ്ടംഗ സംഘം കവർന്നു. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ കുഴിക്കാട്ടുക്കോണം ഗുരുജി നഗർ പരിസരത്ത് വച്ചായിരുന്നു സംഭവം. കുഴിക്കാട്ടുക്കോണം ചവാൻ വീട്ടിൽ അശോക് സേട്ടു , ഭാര്യ കവിത എന്നിവരിൽ നിന്നാണ് മൂന്ന് കിലോ വെള്ളി ആഭരണങ്ങളും മാപ്രാണം ബ്ലോക്ക് സെൻ്ററിൽ നടത്തുന്ന ശ്രീ ജ്വല്ലറിയുടെ താക്കോലും അടങ്ങുന്ന സഞ്ചി കവർന്നത്. മഹാരാഷ്ട്ര സ്വദേശികളായ ഇവർ എതാനും വർഷങ്ങളായി മാപ്രാണത്ത് ജ്വല്ലറി നടത്തി വരികയാണ്. റൂറൽ എസ്പി ബി കൃഷ്ണകുമാറിൻ്റെ നിർദ്ദേശമനുസരിച്ച് സി ഐ അനീഷ് കരീമിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമണം നടന്ന സ്ഥലത്തിൻ്റെ അടുത്ത വീട്ടിൽ നിന്നും സിസി ക്യാമറ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.

Please follow and like us: