അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ 2024 ലെ ചിത്രം ” കോൺക്ലേവ് ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ .
ഇരിങ്ങാലക്കുട : 82-മത് ഗോൾഡൺ ഗ്ലോബ് പുരസ്കാരങ്ങൾക്കായി ആറ് നോമിനേഷനുകൾ നേടുകയും മികച്ച തിരക്കഥയ്ക്കുള്ള ബഹുമതി കരസ്ഥമാക്കുകയും ചെയ്ത 2024 ലെ ചിത്രമായ ” കോൺക്ലേവ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 9 വ്യാഴാഴ്ച സ്ക്രീൻ ചെയ്യുന്നു. ഹൃദയാഘാതത്തെ തുടർന്ന് നിലവിലെ മാർപാപ്പ മരണമടഞ്ഞപ്പോൾ പിൻഗാമിയെ തിരഞ്ഞെടുക്കുവാൻ ബ്രിട്ടീഷ് കർദ്ദിനാൾ ഡീൻ തോമസ് ലോറൻസിൻ്റെ നേതൃത്വത്തിൽ കൂടിച്ചേരുന്നതും തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ചിത്രം പറയുന്നത്. 2024 ലെ മികച്ച പത്ത് ചിത്രങ്ങളുടെ പട്ടികയിൽ അമേരിക്കൻ ഫിലിം ഇൻസ്റ്റിട്ട്യൂട്ട് ഉൾപ്പെടുത്തിയ ചിത്രം അന്തർദേശീയ ചലച്ചിത്ര മേളകളിൽ ഒട്ടേറെ അംഗീകാരങ്ങൾ നേടിയിട്ടുണ്ട് . പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6 ന്.