ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിലെ തിരുനാളിന് ജനുവരി 8 ന് കൊടിയേറ്റും

ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിലെ ദനഹതിരുനാളിന് ജനുവരി 8 ന് കൊടിയേറ്റും.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിലെ തിരുനാൾ ജനുവരി 11, 12, 13 തീയതികളിൽ ആഘോഷിക്കും. തിരുനാളിന് ജനുവരി 8 രാവിലെ 6.45 ന് കൊടിയേറ്റുമെന്ന് വികാരി ഫാലാസ്സർ കുറ്റിക്കാടൻ, ജനറൽ കൺവീനർ സെബി അക്കരക്കാരൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ജനുവരി 8, 9 , 10 തീയതികളിൽ വൈകീട്ട് 5.30 ന് വിശുദ്ധ കുർബാന, പ്രസുദേന്തി വാഴ്ച, പ്രദക്ഷിണം , അമ്പ് തിരുനാൾ ദിനമായ 11 ന് വൈകീട്ട് രൂപം എഴുന്നള്ളിച്ച് വയ്ക്കൽ, രാത്രി 8 ന് മതസൗഹാർദ്ദ സമ്മേളനം , തിരുനാൾ ദിനമായ 12 ന് രാവിലെ 10. 30 ന് രൂപത ബിഷപ്പിൻ്റെ കാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന,ഉച്ചകഴിഞ്ഞ് 3 ന് തിരുനാൾ പ്രദക്ഷിണം എന്നിവയാണ് പരിപാടികൾ. 9 ന് വൈകീട്ട് ചെണ്ടമേളം, 10 ന് വൈകീട്ട് ഫ്യൂഷൻ മ്യൂസിക് ഷോ, 11 ന് 2 മുതൽ 5 മണി വരെ ബാൻ്റ് മേളം, 13 ന് രാത്രി ബാൻ്റ് വാദ്യമൽസരം എന്നീ പരിപാടികളും അരങ്ങേറും. ഒരു കോടിരൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കത്തീഡ്രലിൻ്റെ ആഭിമുഖ്യത്തിൽ ഈ വർഷം നടത്തുമെന്നും വികാരി അറിയിച്ചു. അസി. വികാരിമാരായ ഫാ ഹാലിറ്റ് തുലാപറമ്പൻ, ഫാ ഗ്ലീഡിൻ പഞ്ഞിക്കാരൻ, ഫാ ജോസഫ് പയ്യപ്പിള്ളി, ട്രസ്റ്റിമാരായ തിമോസ് പാറേക്കാടൻ, സി എം പോൾ, ബാബു ജോസ്, ജോമോൻ തട്ടിൽ, ജോ കൺവീനർമാരായ പൗലോസ് താണിശ്ശേരിക്കാരൻ, സാബു കൂനൻ, പബ്ലിസിറ്റി കൺവീനർ ഷാജു പന്തലിപ്പാടൻ, ജോ കൺവീനർ ഷാജു കണ്ടംകുളത്തി എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: