കാക്കാത്തുരുത്തിയിൽ ചീട്ടുകളി സംഘം പിടിയിൽ; 78780 രൂപ പിടിച്ചെടുത്തു

കാക്കാത്തുരുത്തിയിൽ ചീട്ടുകളി സംഘം പിടിയിൽ; 78780 രൂപ പിടിച്ചെടുത്തു.

ഇരിങ്ങാലക്കുട :പടിയൂർ പഞ്ചായത്തിലെ കാക്കാത്തുരുത്തിയിൽ ചീട്ടുകളി സംഘം പിടിയിൽ. കാട്ടൂർ ഇൻസ്‌പെക്ടർ ഇ ആർ ബൈജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൈമാപ്പറമ്പിൽ കൃഷ്ണൻ മകൻ രാജു എന്ന ആണ്ടി രാജുവിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ പണം വച്ച് ചീട്ടുകളിച്ചിരുന്ന കയ്പമംഗലം സ്വദേശി, ബിജു അന്തിക്കാട്ട് , ദിലീപ് കൊരട്ടിപ്പറമ്പിൽ എടതിരിഞ്ഞി ,സുരേഷ് വൻപറമ്പിൽ എസ്എൻ പുരം കലേഷ് അടിപറമ്പിൽ, എസ്എൻപുരം ,ഉണ്ണികൃഷ്ണൻ ചള്ളിയിൽ, എസ്എൻ പുരം,ഡാനിഷ് മേനോത്ത് പറമ്പ് എടത്തിരുത്തി. ,ജോർജ് എടത്തിപറമ്പൻ കൊരട്ടി എന്നിവരെ 78780 രൂപ സഹിതം അറസ്റ്റ് ചെയ്തു. ചീട്ടുകളി പിടികൂടിയ പോലീസ് സംഘത്തിൽ എസ് ഐ രമേഷ്, ഉദ്യോഗസ്ഥരായ ധനേഷ് സി ജി, ജിതേഷ്, ഷൗക്കർ നിതിൻ, ഹരീഷ് എന്നിവർ ഉണ്ടായിരുന്നു.

Please follow and like us: