എടതിരിഞ്ഞി വില്ലേജ് ന്യായവില പുനർനിർണ്ണയ അദാലത്തിൽ ലഭിച്ചത് 121 അപേക്ഷകൾ ; ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ നിലവിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ പ്രതിഷേധം; സമീപത്തെ വില്ലേജ് നിരക്കുകളിൽ ന്യായവില പുനർനിർണ്ണയിക്കണമെന്ന് ആക്ഷൻ കൗൺസിൽ
ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജ് കേന്ദ്രീകരിച്ച് നടന്ന ന്യായവില പുനർനിർണ്ണയ അദാലത്തിൽ ലഭിച്ചത് 121 അപേക്ഷകൾ. വില്ലേജിലെ ‘ അന്യായ ‘ ന്യായവിലയെക്കുറിച്ച് വ്യാപകമായ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് എച്ച്ഡിപി സ്കൂൾ ഓഡിറ്റോറിയത്തിൽ തഹസിൽദാർ സിമേഷ് സാഹൂ, ഡപ്യൂട്ടി തഹസിൽദാർമാരായ സജിത എ വി , പി രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ വില്ലേജ് അദാലത്ത് സംഘടിപ്പിച്ചത്. വില്ലേജ് ഓഫീസിൽ നേരിട്ട് ലഭിച്ചതടക്കം 191 അപ്പീൽ അപേക്ഷകളാണ് ഇതിനകം ലഭിച്ചിരിക്കുന്നത്. നിശ്ചിത ഫോറത്തിൽ അമ്പത് രൂപയുടെ കോർട്ട് ഫീ, 100 രൂപയുടെ ലീഗൽ ബെനിഫിറ്റ് സ്റ്റാമ്പ് എന്നിവ ഒട്ടിച്ച് നികുതി രശീത് , ആധാരം എന്നിവയുടെ പകർപ്പ് സഹിതമാണ് അപേക്ഷകൾ നൽകേണ്ടത്. അപേക്ഷകൾ വില്ലേജ് അധികൃതർ ഫീൽഡ് പരിശോധനക്ക് ശേഷം തഹസിൽദാർക്കും പരിശോധനക്ക് ശേഷം തഹസിൽദാർ ആർഡിഒ വിനും തുടർന്ന് ജില്ലാ കളക്ടർക്കും കൈമാറും.
അതേ സമയം ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ നിലവിലെ അപാകതകൾ പരിഹരിക്കണമെന്നും എല്ലാ ഭൂവുടമകൾക്കും നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി പടിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഡിറ്റോറിയത്തിന് മുമ്പിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. നാലായിരത്തോളം വരുന്ന വില്ലേജ് ഭൂമി ഉടമകളുടെ പേരിലുള്ള മുഴുവൻ ഭൂമിയുടെ ന്യായവില പൂർണ്ണമായും സമീപത്തെ വില്ലേജ് നിരക്കുകളിൽ പുനർനിർണ്ണയം ചെയ്യണമെന്ന് ആക്ഷൻ കൗൺസിലും ആവശ്യപ്പെട്ടു.
എടതിരിഞ്ഞി വില്ലേജ് ന്യായവില അദാലത്തിൽ ലഭിച്ചത് 121 അപേക്ഷകൾ ; പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ; സമീപത്തെ വില്ലേജ് നിരക്കുകളിൽ ന്യായവില പുനർനിർണ്ണയിക്കണമെന്ന് ആക്ഷൻ കൗൺസിൽ
Please follow and like us:
2025-01-06