ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും മൂർക്കനാട് ഇറിഗേഷൻ ബണ്ട് റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നീളുന്നതിൽ പ്രതിഷേധവുമായി കോൺഗ്രസ്സ് പ്രവർത്തകർ

ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും മൂർക്കനാട് ഇറിഗേഷൻ ബണ്ട് റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നീളുന്നതിൽ പ്രതിഷേധവുമായി കോൺഗ്രസ്സ് പ്രവർത്തകർ

ഇരിങ്ങാലക്കുട : മൂർക്കനാട് ഇറിഗേഷൻ ബണ്ട് റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രവൃത്തികൾ ആരംഭിക്കാത്തതിൽ പ്രതിഷേധവുമായി കോൺഗ്രസ്സ് പ്രവർത്തകർ. കരുവന്നൂർ വലിയപാലം പരിസരത്ത് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധസമരം ഡിസിസി സെക്രട്ടറി ആൻ്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎ അഡ്വ. തോമസ് ഉണ്ണിയാടൻ രണ്ട് കോടി ഏഴ് ലക്ഷം രൂപ ചിലവാക്കി നിർമ്മിച്ച റോഡാണിത്. ഈ റോഡിൻ്റെ റീടാറിംഗ് മാത്രമാണ് നടത്താനുള്ളത്. കഴിഞ്ഞ മാസം ഡിസംബർ 16 നായിരുന്നു നിർമ്മാണ ഉദ്ഘാടന ചടങ്ങ് നടത്തിയത്.

പൊറത്തിശ്ശേരി മണ്ഡലം പ്രസിഡണ്ട് പി.കെ. ഭാസി അധ്യക്ഷത വഹിച്ചു .മുൻ കൗൺസിലറും ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയുമായ കെ.കെ. അബ്ദുള്ളക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് ഭാരവാഹികളായ ജോബി തെക്കൂടൻ, അഡ്വ പി.എൻ സുരേഷ്, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം സെക്രട്ടറി അഖിൽ കാഞ്ഞാണിക്കാരൻ, മഹിള കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ലീല അശോകൻ, മണ്ഡലം ഭാരവാഹികളായ കെ.എ. അബൂബക്കർമാസ്റ്റർ, കെ. ശിവരാമൻനായർ, ടി. എം ധർമ്മരാജൻ, വേലായുധൻ കളത്തുപറമ്പിൽ, പി.ഒ. റാഫി, കെ. എം. ജോർജ്, ടി.പി. ഫ്രാൻസീസ് എന്നിവർ പ്രസംഗിച്ചു.

Please follow and like us: