വർണ്ണക്കുട സാംസ്കാരികോൽസവത്തിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി; വയലാർ അവാർഡ് ജേതാവ് അശോകൻ ചരുവിലിന് ചടങ്ങിൽ ആദരം

വർണ്ണക്കുട സാംസ്കാരികോൽസവത്തിന് തുടക്കമായി; വയലാർ അവാർഡ് ജേതാവ് അശോകൻ ചരുവിലിന് ചടങ്ങിൽ ആദരം.

ഇരിങ്ങാലക്കുട : വർണ്ണക്കുട സാംസ്കാരികോത്സവത്തിന് തുടക്കമായി. ഇതിൻ്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ചലച്ചിത്ര സംവിധായകൻ കമൽ ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയും വർണ്ണക്കുട സ്വാഗതസംഘം ചെയർപേഴ്സനുമായ ഡോ. ആർ ബിന്ദു അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് മുഖ്യാതിഥിയായിരുന്നു. വയലാർ അവാർഡ് ജേതാവ് അശോകൻ ചരുവിലിനെ ഉപഹാരവും പ്രശസ്തിപത്രവും നൽകി ആദരിച്ചു. വിട പറഞ്ഞ ഇന്നസെൻ്റ് , മോഹൻ എന്നിവരെ ചടങ്ങിൽ അനുസ്മരിച്ചു. രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ , കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി.കെ. ഗോപി , കബീർ മൗലവി ഇമാം, ടൗൺ ബാങ്ക് ചെയർമാൻ എം.പി.ജാക്സൺ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ ലളിത ബാലൻ, സുധ ദിലീപ് , രേഖ ഷാൻ്റി , പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.ആർ. ജോജോ , കെ.എസ്. തമ്പി, ബിന്ദു പ്രദീപ് , ടി.വി. ലത , കെ.എസ്. ധനീഷ് , ലിജി രതീഷ് , മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ഡേവീസ് , ജില്ലാഞ്ചായത്തംഗം ഷീല അജയഘോഷ് എന്നിവർ പങ്കെടുത്തു . ജനറൽ കൺവീനർ ജോസ് ജെ. ചിറ്റിലപ്പിള്ളി സ്വാഗതവും , മുകുന്ദപുരം തഹസിൽദാർ സിമീഷ് സാഹു നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുൻപ് ഫോട്ടോഗ്രാഫി പ്രദർശനം , എക്സിബിഷൻ എന്നിവയുടെ ഉദ്ഘാടനം മന്ത്രി ആർ. ബിന്ദു നിർവ്വഹിച്ചു . തുടർന്ന് നൃത്തസന്ധ്യ , സിത്താര കൃഷ്ണകുമാറിൻ്റെ മൂസിക്ക് ബാൻഡ് എന്നിവ നടന്നു. ഞായറാഴ്ച വൈകീട്ട് 5ന് നല്ലമ്മ- നാടൻ പാട്ടുകൾ, 8 ന് ആൽമരം മ്യൂസിക് ബാൻഡ് എന്നിവ നടക്കും.

Please follow and like us: