ഇരിങ്ങാലക്കുടയിൽ നടന്ന യോഗക്ഷേമസഭ ജില്ലാ കലാസാഹിത്യമേള ; 604 പോയിൻ്റുമായി ആതിഥേയർ ചാമ്പ്യൻമാർ.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശാന്തിനികേതൻ സ്കൂളിൽ രണ്ട് ദിവസങ്ങളിലായി നടന്ന യോഗക്ഷേമസഭ ജില്ലാ കലാസാഹിത്യമേളയിൽ ആതിഥേരായ ഇരിങ്ങാലക്കുട ഓവറോൾ ചാമ്പ്യൻമാർ.
604 പോയിൻ്റുമായാണ് ആതിഥേയർ കിരീടം ചൂടിയത്.401 പോയിൻ്റുമായി പെരുവനം രണ്ടാം സ്ഥാനവും 366 പോയിൻ്റുമായി പേരാമംഗലം മൂന്നും സ്ഥാനവും നേടി.
കിഡ്സ് വിഭാഗത്തിൽ അദ്രിജ ആര്യൻ പാഞ്ഞാൾ,സബ്ബ് ജൂനിയറിൽ തന്മയ പേരാമംഗലം,ജൂനിയറിൽ യു .എൻ മിത്രവിന്ദ പെരുവനം,സീനിയർ പി.ആർ നിരഞ്ജന പേരാമംഗലം,സൂപ്പർ സീനിയർ എം.കെ.ശങ്കരൻ പൂപ്പത്തി എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി
സമാപന സമ്മേളനം യോഗക്ഷേമസഭ സംസ്ഥാന പ്രസിഡണ്ട് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് ഹരിനാരായണൻ പഴങ്ങാപ്പറമ്പ് അദ്ധ്യക്ഷനായി.പ്രോഗ്രാം കമ്മിറ്റി കൺവീനർ എൻ.എൻ.രാമൻ നമ്പൂതിരി ഫലപ്രഖ്യാപനം നടത്തി.
കൗൺസിലർ സുജ സഞ്ജീവ്കുമാർ,സ്കൂൾ സെക്രട്ടറി ടി.വി.പ്രദീപ്,പ്രിൻസിപ്പൽ പി.എൻ.ഗോപകുമാർ,വനിതാ സഭ ജില്ലാ പ്രസിസണ്ട് പി.കെ പാർവ്വതിക്കുട്ടി,യുവജനസഭ ജില്ലാ പ്രസിഡണ്ട് ശ്രീകൃഷ്ണൻ പി.വി.കെ തുടങ്ങിയവർ സംസാരി604 യിൽ.