എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയൻ്റെ നേതൃത്വത്തിൽ വിശ്വശാന്തി ഹോമവും ഹോമമന്ത്ര ശതാബ്ദി സമ്മേളനവും ; ശ്രീനാരായണഗുരുദേവനെ നവോത്ഥാന നായകനായും സാമൂഹ്യപരിഷ്കർത്താവായും മാത്രമേ ചിത്രീകരിക്കാറുള്ളൂവെന്നും ഗുരുവിൻ്റെ ഈശ്വരീയതയെ വിസ്മരിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശൻ

എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയൻ്റെ നേതൃത്വത്തിൽ വിശ്വശാന്തി ഹോമവും ഹോമമന്ത്ര ശതാബ്ദി സമ്മേളനവും; ശ്രീനാരായണഗുരുവിനെ നവോത്ഥാന നായകനായും സാമൂഹ്യ പരിഷ്കർത്താവായും മാത്രമേ ചിത്രീകരിക്കാറുള്ളുവെന്നും ഗുരുവിൻ്റെ ഈശ്വരീയതയെക്കുറിച്ച് മൗനം പാലിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശൻ

ഇരിങ്ങാലക്കുട : ശ്രീനാരായണഗുരുവിനെ നവോത്ഥാന നായകനായും സാമൂഹ്യ പരിഷ്കർത്താവായും വിപ്ളവകാരിയും മാത്രമേ ചിത്രീകരിക്കാറുള്ളൂവെന്നും ഗുരുവിൻ്റെ ഈശ്വരീയതയെക്കുറിച്ച് സമൂഹം മൗനം പാലിക്കുകയാണെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.എസ്എൻഡിപി യോഗം മുകന്ദപുരം യൂണിയൻ്റെ നേതൃത്വത്തിൽ നടത്തിയ വിശ്വശാന്തി ഹോമത്തിൻ്റെയും ഹോമമന്ത്ര ശതാബ്ദി സമ്മേളനത്തിൻ്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയതയും ഭൗതികതയും സമന്വയിപ്പിച്ച് കൊണ്ടുള്ള പ്രവർത്തന ശൈലിയായിരുന്നു ഗുരു സ്വീകരിച്ചത്. സർവമത സമ്മേളനത്തിൻ്റെയും വൈക്കം സത്യാഗ്രഹത്തിൻ്റെയെല്ലാം ശതാബ്ദി ആഘോഷങ്ങൾ നടന്നു വരികയാണ്. മലബാറിൽ നടന്ന മാപ്പിള ലഹളയെക്കുറിച്ചുള്ള ദുഖവും വൈക്കത്ത് വച്ച് ഗുരുവിന് ഉണ്ടായ തിക്താനുഭവവുമാണ് ഇതിനെല്ലാം പ്രേരകമായി മാറിയതെന്ന് വിസ്മരിക്കരുതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശാന്തിനികേതൻ സ്കൂളിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം അധ്യക്ഷത വഹിച്ചു. എസ്എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം പ്രീതി നടേശൻ, ബ്രഹ്മസ്വരൂപാനന്ദസ്വാമികൾ , യൂണിയൻ സെക്രട്ടറി കെ കെ ചന്ദ്രൻ, യോഗം വനിതാ സംഘം സെക്രട്ടറി സംഗീത വിശ്വനാഥൻ, പി കെ പ്രസന്നൻ, കെ കെ ബിനു, യുധി മാസ്റ്റർ, സജീവ്കുമാർ കല്ലട, സജിത അനിൽകുമാർ, രമ പ്രദീപ്, ബെന്നി ആർ പണിക്കർ, ശിവദാസ് ശാന്തി, അഡ്വ ജിനേഷ് , സുബ്രമണ്യൻ മുതുപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Please follow and like us: