പട്ടികജാതി സംവരണത്തിൽ ക്രീമിലെയർ നടപ്പിലാക്കണമെന്ന കോടതി വിധിക്കെതിരെ പുലയോദ്ധാരണസഭയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ ധർണ്ണ
ഇരിങ്ങാലക്കുട :പട്ടികജാതി സംവ രണത്തിൽ ക്രീമിലെയർ നടപ്പിലാക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ അഖില കേരള പുലയോദ്ധാരണ സഭയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ. സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ്ണ അഖില കേരള പുലയോദ്ധാരണ സഭ സംസ്ഥാന പ്രസിഡണ്ട് പി പി സർവന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി യു. കെ.സദാനന്ദൻ അധ്യക്ഷത വഹിച്ചു. സ്വജന സമുദായം ജനറൽ സെക്രട്ടറി എ എൻ രാജൻ മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ പി സി ആനന്ദൻ,സെക്രട്ടറി എ കെ ഷിബു,ഐ കെ ചന്ദ്രൻ,വി വി വേലായുധൻ എന്നിവർ സംസാരിച്ചു.