വർണ്ണക്കുട സാംസ്കാരികോൽസവം ഡിസംബർ 21 മുതൽ 29 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിൽ

വർണ്ണക്കുട സാംസ്കാരികോൽസവം ഡിസംബർ 21 മുതൽ 29 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിൽ

ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഡിസംബർ 21 മുതൽ 29 വരെ അയ്യങ്കാവ് മൈതാനം പ്രധാന വേദിയാക്കി സംഘടിപ്പിക്കുന്ന ‘ വർണ്ണക്കുട ‘ സാംസ്കാരികോൽസവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. 21 ന് രാവിലെ 7.30 ന് വാക്കത്തോൺ,22 ന് സെൻ്റ് ജോസഫ്സ് കോളേജ് സ്റ്റേഡിയത്തിൽ ചിത്രരചനാ മത്സരം , 23 ന് ഗേൾസ് സ്കൂളിൽ സാഹിത്യോൽസവം, 23 ന് വൈകീട്ട് 5 ന് കൊടിയേറ്റം, 26 ന് രാവിലെ 11 ന് ഫോട്ടോ പ്രദർശനം, വൈകീട്ട് 5 ന് താള വാദ്യോൽസവം, ഉദ്ഘാടനം , കഥക് നൃത്തം, ആൽമരം മ്യൂസിക് ബാൻഡിൻ്റെ അവതരണം, 27 ന് നൃത്തസന്ധ്യ, സാംസ്കാരിക സമ്മേളനം , നാടൻ പാട്ടുകൾ, 28 ന് വൈകീട്ട് 5 ന് നൃത്തസന്ധ്യ, സാംസ്കാരിക സമ്മേളനം , സിത്താര കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ മ്യൂസിക് ബാൻഡ്, 29 ന് വൈകീട്ട് 5 ന് നൃത്തസന്ധ്യ, സമാപന സമ്മേളനം , ഗൗരി ലക്ഷ്മിയുടെ നേതൃത്വത്തിൽ ഡാൻസ് മ്യൂസിക് ബാൻഡ് എന്നിവയാണ് പ്രധാന പരിപാടികളെന്ന് മന്ത്രി ഡോ ആർ ബിന്ദു പത്ര സമ്മേളനത്തിൽ അറിയിച്ചു. 26 ന് വൈകീട്ട് 5 ന് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷാണ് വർണ്ണക്കുടയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ വയലാർ അവാർഡ് ജേതാവ് അശോകൻ ചരുവിലിന് ജന്മനാടിൻ്റെ സ്നേഹാദരം അർപ്പിക്കും. ചലച്ചിത്ര പ്രതിഭകളും ഇരിങ്ങാലക്കുട സ്വദേശികളുമായ ഇന്നസെൻ്റിനും മോഹനും സംവിധായകരായ സത്യൻ അന്തിക്കാടും കമലും സ്മരണാഞ്ജലിയർപ്പിക്കും. നഗരസഭ വൈസ്-ചെയർമാൻ ബൈജു കുറ്റിക്കാടൻ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ ലളിത ബാലൻ, സുധ ദിലീപ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോസ് ജെ ചിറ്റിലപ്പിള്ളി, കെ എസ് തമ്പി, കുമാരി ടി വി ലത,ലിജി പ്രദീപ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: