2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓർ പുരസ്കാരം നേടിയ അമേരിക്കൻ ചിത്രം ” അനോറ ” ഇന്ന് വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ
ഇരിങ്ങാലക്കുട :2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓർ പുരസ്കാരം നേടിയ അമേരിക്കൻ ചിത്രം ” അനോറ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 20 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ബ്രൂക്ലിനിൽ നിന്നുള്ള ലൈംഗിക തൊഴിലാളിയായ 23 കാരിയായ അനോറയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് 139 മിനിറ്റുള്ള ചിത്രം വികസിക്കുന്നത്. ഡാൻസ് ബാറിൽ വച്ച് റഷ്യൻ പ്രഭുവിൻ്റെ മകനായ വന്യ സഖറോവിനെ കണ്ട് മുട്ടുന്നതോടെ ഒറ്റ രാത്രി കൊണ്ട് അനോറയുടെ ജീവിതം മാറി മറിയുന്നു. 82- മത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ അഞ്ച് നാമനിർദ്ദേശങ്ങൾ നേടിയ ചിത്രം 2024 ലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ലോക സിനിമാ വിഭാഗത്തിൽ നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിച്ചത്. ചിത്രത്തിൻ്റെ പ്രദർശനം വൈകീട്ട് 6 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ.