97-മത് അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് ചിത്രം ” എമിലിയ പെരെസ് ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ
ഇരിങ്ങാലക്കുട : 97-മത് അക്കാദമി അവാർഡിൽ മികച്ച ഫീച്ചർ ചിത്രത്തിനുളള ഫ്രഞ്ച് എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ” എമിലിയ പെരെസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 13 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ലഹരി മാഫിയ തലവനായ മണിറ്റസിൻ്റെ പുരുഷത്വത്തിൽ നിന്നും സ്ത്രീത്വത്തിലേക്കുള്ള യാത്രയും ഇതിനെ തുടർന്ന് ജീവിതത്തിൻ്റെ സങ്കീർണ്ണതകളിൽ അകപ്പെടുന്ന റീത എന്ന അഭിഭാഷകയുടെയും എമിലിയ ആയി മാറുന്ന മണിറ്റസിൻ്റെ ഭാര്യ ജെസ്സിയുടെയും കഥ കൂടിയാണ് 130 മിനിറ്റുള്ള ചിത്രം പറയുന്നത്. 77-മത് കാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ചിത്രം 82-മത് ഗോൾഡൺ ഗ്ലോബ് അവാർഡിൽ പത്ത് നോമിനേഷനുകളും നേടിയിട്ടുണ്ട്. ഡിസംബർ 13 ന് ആരംഭിക്കുന്ന 29- മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. ചിത്രത്തിൻ്റെ പ്രദർശനം വെള്ളിയാഴ്ച വൈകീട്ട് 6 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ.