കേരള കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രതിനിധി സമ്മേളനവും കുടുംബ സംഗമവും ഡിസംബർ 21, 22 തീയതികളിൽ
ഇരിങ്ങാലക്കുട : കേരള കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രതിനിധി സമ്മേളനവും കുടുംബസംഗമവും ഡിസംബർ 21, 22 തീയതികളിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കും. 21 ന് നടക്കുന്ന പ്രതിനിധി സമ്മേളനം പാർട്ടി ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടനും 22 ന് നടക്കുന്ന കുടുംബസംഗമം പാർട്ടി ചെയർമാൻ പി ജെ ജോസഫും ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനത്തിൽ 100 പേരും കുടുംബ സംഗമത്തിൽ അഞ്ഞൂറോളം പേരും പങ്കെടുക്കുമെന്ന് അഡ്വ തോമസ് ഉണ്ണിയാടൻ, നിയോജക മണ്ഡലം പ്രസിഡണ്ട് റോക്കി ആളൂക്കാരൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. അനുസ്മരണങ്ങൾ, രാഷ്ട്രീയ-സംഘടനാ പ്രമേയങ്ങളുടെ അവതരണം, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് സംബന്ധിച്ച രേഖയ്ക്ക് രൂപം നൽകൽ എന്നിവ രണ്ട് ദിവസങ്ങളിലായി നടക്കും. പ്രോഗ്രാം ചീഫ് കോഡിനേറ്റർ മിനി മോഹൻദാസ്, മറ്റ് സംഘാടകരായ പി ടി ജോർജ്ജ്, എം കെ സേതുമാധവൻ, സിജോയ് തോമസ്, ജോസ് ചെമ്പകശ്ശേരി എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.