തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ അധികൃതർ നിർദ്ദേശിച്ചിട്ടുള്ള സമയക്രമം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ബസ്സുടമകൾ രംഗത്ത്; നിലവിൽ അഞ്ച് മിനിറ്റ് കുറച്ചാണ് സർവീസ് നടത്തുന്നതെന്നും അപകടങ്ങൾക്ക് കാരണമാകുന്നത് ഇതിനെ തുടർന്നുള്ള അമിതവേഗതയെന്നും ബുധനാഴ്ച മുതൽ അധികൃതർ പ്രഖ്യാപിച്ചിട്ടുള്ള സമയക്രമം പാലിക്കുമെന്നും സർക്കാരും പൊലീസും സംരക്ഷണം നൽകണമെന്നും ബസ്സുടമകൾ

തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ അധികൃതർ നിശ്ചയിയിച്ചിട്ടുള്ള സമയക്രമം പാലിക്കാൻ സ്വകാര്യ ബസ്സുകൾ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ബസ്സുടമകൾ രംഗത്ത്; നിലവിൽ സർവീസ് നടത്തുന്നത് അഞ്ച് മിനിറ്റ് കുറച്ചെന്നും അപകടങ്ങൾക്ക് കാരണമാകുന്നത് ഇതിനെ തുടർന്നുള്ള അമിതവേഗതയെന്നും ബുധനാഴ്ച മുതൽ അധികൃതർ നിശ്ചയിച്ചിട്ടുള്ള സമയക്രമം പാലിക്കുമെന്നും സർക്കാരും പോലീസും സംരക്ഷണം ഉറപ്പാക്കണമെന്നും ബസ്സുടമകൾ

ഇരിങ്ങാലക്കുട : തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾ ആർടിഎ നിശ്ചയിച്ചിട്ടുള്ള സമയക്രമം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ബസ്സുടമകൾ രംഗത്ത് . ഓർഡിനറി സർവീസുകൾക്ക് തൃശ്ശൂരിൽ നിന്നും കൊടുങ്ങല്ലൂരിലേക്ക് 1 മണിക്കൂർ 30 മിനിറ്റും ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾക്ക് 1 മണിക്കൂർ 16 മിനിറ്റുമാണ് അധികൃതർ റണ്ണിംഗ് ടൈമായി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ നിലവിൽ നിയമവിരുദ്ധമായി അഞ്ച് മിനിറ്റ് കുറച്ചിട്ടാണ് സ്വകാര്യ ബസ്സുകൾ സർവീസ് നടത്തുന്നത്. ഇതാണ് റൂട്ടിൽ വാഹന അപകടങ്ങൾക്ക് കാരണമാകുന്നത്. വാഹന ബാഹുല്യവും റോഡിൻ്റെ ശോചനീയാവസ്ഥയും റോഡ് നിർമ്മാണ പ്രവർത്തനങ്ങളുടെ പേരിലുള്ള ഗതാഗത നിയന്ത്രണങ്ങളുമാണ് ഈ തീരുമാനം സ്വീകരിക്കാൻ തങ്ങളെ പ്രേരിപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച മുതൽ അധികൃതർ നിശ്ചയിച്ചിട്ടുള്ള സമയക്രമം അനുസരിച്ച് മാത്രമേ തങ്ങൾ സർവീസ് നടത്തുകയുള്ളൂവെന്ന് ബസ്സുടമകൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഇത് സംബന്ധിച്ച് പോലീസിനും മോട്ടോർ വാഹന വകുപ്പിനും അറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിൻ്റെ പേരിൽ റൂട്ടിൽ തർക്കങ്ങൾ ഉണ്ടായാൽ സർക്കാരും പോലീസും സംരക്ഷണം നൽകേണ്ടതുണ്ട്. റൂട്ടിൽ 110 ബസ്സുകളാണ് സർവീസ് നടത്തുന്നത്. ഇതിൽ 35 ബസ്സുടമകൾ തങ്ങളുടെ വാദം അംഗീകരിച്ച് കഴിഞ്ഞിട്ടുണ്ട്. 35 ഓളം പേർ നിഷ്പക്ഷ നിലപാടിലാണ് . റൂട്ടിലെ റണ്ണിംഗ് ടൈം പുനക്രമീകരണവുമായി ബന്ധപ്പെട്ട് പതിനേഴ് യോഗങ്ങൾ നടന്നു കഴിഞ്ഞിട്ടും വ്യക്തമായ തീരുമാനത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പൊതുസമൂഹത്തിൻ്റെ കൂടി സുരക്ഷ കണക്കിലെടുത്ത് ഈ തീരുമാനം എടുത്തിട്ടുള്ളത്. ബസ്സുടമകളും ജീവനക്കാരും കൂടിയായ ദിനേഷ് കുമാർ, ജോജി, ഡേവിസ്, പ്രജേഷ് , മിൻരാജ് , രാജേഷ്, റിയാസ് തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: