ബലാത്സംഗ കേസ്സിൽ കാക്കാത്തുരുത്തി സ്വദേശിയും മുൻ സ്വകാര്യ ബസ് ജീവനക്കാരനുമായ പ്രതി അറസ്റ്റിൽ
ഇരിങ്ങാലക്കുട : വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കാക്കാത്തുരുത്തി വലിയപറമ്പിൽ വീട്ടിൽ രഞ്ചിഷിനെയാണ് (49) ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷിന്റെ നിർദ്ദേശ പ്രകാരം കാട്ടൂർ ഇൻസ്പെക്ടർ ഇ ആർ ബൈജുവിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതി അതിജീവിതയെ വിവാഹ വാഗ്ദാനം നൽകുകയും സൗഹൃദം നടിച്ച് അതിജീവിതയുടെ നഗ്ന ചിത്രങ്ങൾ പകർത്തുകയും പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പല സ്ഥലത്ത് വച്ചും പല തവണകളായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.പ്രതിക്ക് കാട്ടൂർ പോലീസ് സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ ഉണ്ട്.പ്രതി മുൻപ് പ്രൈവറ്റ് ബസ്സിൽ കണ്ടക്ടർ ജോലി ആയിരുന്നു.അന്വേഷണ സംഘത്തിൽ ഉദ്യോഗസ്ഥരായ ബാബു ജോർജ്, മിനി, ധനേഷ് സി ജി, ബിന്നൽ, ഫെബിൻ എന്നിവരും ഉണ്ടായിരുന്നു.