പുതിയ തലമുറയിൽ ആരോഗ്യസംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സെൻ്റ് ജോസഫ്സ് കോളേജിൽ ഫിറ്റ് ഫോർ ലൈഫ് പദ്ധതിക്ക് തുടക്കമായി; മൂവായിരത്തോളം വിദ്യാർഥികൾ പങ്കെടുത്ത എയ്റോബിക്സ് പ്രകടനം എഷ്യൻ റെക്കോർഡിലേക്ക്

പുതിയ തലമുറയിൽ ആരോഗ്യസംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സെൻ്റ് ജോസഫ്സ് കോളേജിൽ ഫിറ്റ് ഫോർ ലൈഫ് പദ്ധതികൾക്ക് തുടക്കമായി; മൂവായിരത്തോളം വിദ്യാർഥിനികൾ പങ്കെടുത്ത മെഗാ എയ്റോബിക്സ് പ്രകടനം എഷ്യൻ റെക്കോർഡിലേക്ക് .

 

ഇരിങ്ങാലക്കുട: മൂവായിരത്തോളം പെൺകുട്ടികൾ അണി നിരന്ന എയ്റോബിക്സ് പ്രകടനം എഷ്യൻ റെക്കോർഡിലേക്ക്. പുതിയ തലമുറയിൽ ആരോഗ്യസംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കോളേജിലെ ആരോഗ്യസംരക്ഷണ സംരംഭമായ ഫിറ്റ് ഫോർ ലൈഫിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാ എയ്റോബിക്സ് പ്രകടനമാണ് യുആർഎഫ് ഏഷ്യൻ റെക്കോർഡിന് അർഹത നേടിയത്. പരിപാടിയുടെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹിക വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ സിസ്റ്റർ ട്രീസ ജോസ് അധ്യക്ഷയായിരുന്നു.

ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭയിലെ ശുചിത്വ കർമസേനയിലെ അംഗങ്ങളെ പൊന്നാടയണിയിച്ച് ആദരിച്ചു.

പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി,

ഫിറ്റ് ഫോർ ലൈഫ് കോർഡിനേറ്റർ ഡോ. സ്റ്റാലിൻ റാഫേൽ, എസ്ബിഐ തൃശൂർ റീജിയണൽ ഓഫീസർ ആർ രഞ്ജിനി, പിടിഎ വൈസ് പ്രസിഡണ്ട് പി. എൻ ഗോപകുമാർ

, വാർഡ് കൗൺസിലർ ഫെനി എബിൻ വെള്ളാനിക്കാരൻ , കോളജ് ചെയർപേഴ്സൺ ഗായത്രി മനോജ് എന്നിവർ സംസാരിച്ചു.ഒക്ടോബർ 2024 മുതൽ ജനുവരി 2025 വരെ നീണ്ടുനിൽക്കുന്ന മുപ്പതോളം ആരോഗ്യസംബന്ധമായ പരിപാടികളാണ് ഫിറ്റ് ഫോർ ലൈഫിൻ്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുളളത്.

Please follow and like us: