ക്രൈസ്റ്റ് കോളേജിൽ നവംബർ 28, 29 തീയതികളിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ സംഗമം; പങ്കെടുക്കുന്നത് ആറ് ജില്ലകളിൽ നിന്നായി 1500 വിദ്യാർഥികൾ

ക്രൈസ്റ്റ് കോളേജിൽ നവംബർ 28 , 29 തീയതികളിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ കലാസംഗമം; പങ്കെടുക്കുന്നത് ആറ് ജില്ലകളിൽ നിന്നായി 1600 വിദ്യാർഥികൾ.

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ പ്രവർത്തിക്കുന്ന സാമൂഹ്യ സേവന സംഘടനയായ തവനീഷിൻ്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന എട്ടാമത് സവിഷ്ക്കാര – കലാസംഗമം നവംബർ 28, 29 തീയതികളിൽ നടക്കും. 28 ന് രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു കലാ സംഗമം ഉദ്ഘാടനം ചെയ്യും. ആറ് ജില്ലകളിലെ 35 സ്കൂളുകളിൽ നിന്നായി 1600 ഓളം ഭിന്നശേഷി വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പരിപാടികളിൽ പങ്കെടുക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ ഫാ.ഡോ ജോളി ആൻഡ്രൂസ്, മാനേജർ ഫാ ജോയ് പീനിക്കപ്പറമ്പിൽ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. കൊടുങ്ങല്ലൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ലിപ്സി ടീച്ചർ മുഖ്യാതിഥിയായി പങ്കെടുക്കും.തവനീഷ് സ്റ്റാഫ് കോർഡിനേറ്റർ പ്രൊഫ മൂവിഷ് മുരളി, അധ്യാപകരായ റീജ യൂജിൻ, ഡോ സുബിൻ ജോസ്, തൗഫീഖ്, പ്രിയ, അഖിൽ, സിജി, നിവേദിത , ശ്രീഷ്മ, സ്റ്റുഡൻ്റ് സെക്രട്ടറി സജിൽ, പ്രസിഡണ്ട് ആരോൺ , ട്രഷറർ അക്ഷര എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: