മെഗാ എറോബിക്സ് പ്രകടനവുമായി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ് ; നവംബർ 28 ന് നടക്കുന്ന പ്രകടനത്തിൽ അണിനിരക്കുന്നത് വിദ്യാർഥിനികൾ അടക്കം മൂവായിരത്തോളം പേർ

ഇരിങ്ങാലക്കുട : മെഗാ എറോബിക്സ് ഡാൻസ് പ്രകടനവുമായി സെൻ്റ് ജോസഫ്സ് കോളേജ്. പുതിയ തലമുറയിൽ ആരോഗ്യ സംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായിട്ടാണ് വിദ്യാർഥിനികൾ , അധ്യാപക-അനധ്യാപകർ എന്നിവർ ചേർന്ന് മൂവായിരത്തോളം പേർ ചേർന്ന് മെഗാ പ്രകടനത്തിന് തയ്യാറെടുക്കുന്നതെന്ന് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ബ്ലെസ്സി പത്ര സമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യ വികസന സംരംഭമായ ‘ ഫിറ്റ് ഫോർ ലൈഫ് ‘ ൻ്റെ ഭാഗമായി 2025 ജനുവരി വരെ നീണ്ടു നിൽക്കുന്ന വർക്ക് ഷോപ്പുകൾ, സെമിനാറുകൾ, മെഡിക്കൽ ചെക്കപ്പുകൾ, മൽസരങ്ങൾ തുടങ്ങിയ പരിപാടികൾക്ക് രൂപം നൽകിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരം സംരംഭമെന്നും യുആർഎഫ് എഷ്യൻ റെക്കോർഡ് അധികൃതർ പ്രകടനം കാണാൻ എത്തുന്നുണ്ടെന്നും പ്രിൻസിപ്പൽ അറിയിച്ചു. നവംബർ 28 ന് രാവിലെ 9.30 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു മെഗാ എറോബിക്സ് ഡാൻസ് പ്രകടനം ഉദ്ഘാടനം ചെയ്യും.

Please follow and like us: