ആനീസ് കൊലപാതകം; അന്വേഷണം സിബിഐ ക്ക് വിടണമെന്ന് അഡ്വ തോമസ് ഉണ്ണിയാടൻ
ഇരിങ്ങാലക്കുട: ആനീസ് കൊലപാതക കേസിലെ പ്രതികളെ അഞ്ച് വർഷം പിന്നിട്ടിട്ടും കണ്ടുപിടിയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു. കൊലപാതകം നടന്ന അഞ്ച് വർഷം പൂർത്തിയായ ദിവസം കേരള കോൺഗ്രസ് നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2019 നവംബർ 14നാണ് ഈസ്റ്റ് കോമ്പാറയിൽ എലുവത്തിങ്കൽ കൂനൻ വീട്ടിൽ പരേതനായ പോൾസൺ ഭാര്യ ആനീസ് വീടിനുള്ളിൽ വച്ച് പട്ടാപ്പകൽ ക്രൂരമായി കൊലചെയ്യപ്പെട്ടത്. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. ഈ സംഭവത്തിൽ വീട്ടുകാരും നാട്ടുകാരും ഒരുപോലെ ആശങ്കയിലാണെന്നും ഉണ്ണിയാടൻ പറഞ്ഞു.
- പ്രസിഡന്റ് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, പി.ടി.ജോർജ്, സിജോയ് തോമസ്, മാഗി വിൻസന്റ്, ഷൈനി ജോജോ, ഫെനി എബിൻ, ഫിലിപ്പ് ഒളാട്ടുപുറം, അജിത സദാനന്ദൻ, തുഷാര ബിന്ദു, വിനീത് തൊഴുത്തുംപറമ്പിൽ, എബിൻ വെള്ളാനിക്കാരൻ, എൻ.ഡി.പോൾ പ്രസംഗിച്ചു.