35 – മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവത്തിന് കൊടിയേറി; പങ്കെടുക്കുന്നത് ഉപജില്ലയിലെ 86 സ്കൂളുകളിൽ നിന്നായി 6000 ത്തോളം വിദ്യാർഥികൾ
ഇരിങ്ങാലക്കുട : 35 -മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന് കൊടിയേറി. പ്രധാന വേദിയായ സെൻ്റ് മേരീസ് ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് പ്രിൻസ് കലോൽസവത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കഥകളി ആചാര്യൻ ഡോ. സദനം കൃഷ്ണൻകുട്ടി മുഖ്യാതിഥിയായി. സെയ്ൻറ് മേരീസ് സ്കൂൾ മാനേജർ റവ.ഫാ.ഡോ.പ്രൊഫ. ലാസർ കുറ്റിക്കാടൻ മുഖ്യപ്രഭാഷണം നടത്തി. കലോത്സവ ലോഗോ രൂപകൽപ്പന ചെയ്ത സെൻ്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ഷിബിൻ ഷോബിയെ ഐ സി എൽ ഫിൻകോർപ്പ് സിഎംഡി അഡ്വ. കെ ജി അനിൽകുമാർ ആദരിച്ചു. ഇരിങ്ങാലക്കുട ഡി ഇ ഒ ഷൈല ടി കലോത്സവ സന്ദേശം നൽകി. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഫെനി എബിൻ വെള്ളാനിക്കാരൻ, ജെയ്സൺ പാറേക്കാടൻ,ബൈജു കൂവ്വക്കാടൻ, ശ അജോ ജോൺ, കെ ആർ സത്യപാലൻ, എം ആർ സനോജ്, ലത ടി കെ, സിന്ധു മേനോൻ എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ പ്രിൻസിപ്പൽ ശ ആൻസൻ ഡൊമിനിക് പി സ്വാഗതവും എ ഇ ഒ ഡോ. നിഷ എം സി നന്ദിയും പറഞ്ഞു. ഉപജില്ലയിലെ 86 സ്കൂളുകളിൽ നിന്നായി 6000 ത്തോളം വിദ്യാർഥികളാണ് നാല് ദിവസങ്ങളിലായി നടക്കുന്ന മൽസരങ്ങളിൽ പങ്കെടുക്കുന്നത്.