പുല്ലൂർ ചമയം നാടകവേദിയുടെ നാടകവിരുന്നിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി; മികച്ച സാംസ്കാരിക പ്രവർത്തകനുള്ള ചമയം പുരസ്കാരം പി കെ കിട്ടൻ മാസ്റ്റർക്ക് സമ്മാനിച്ചു…

പുല്ലൂർ ചമയം നാടകവേദിയുടെ നാടകവിരുന്നിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി; മികച്ച സാംസ്കാരിക പ്രവർത്തകനുള്ള ചമയം പുരസ്കാരം പി കെ കിട്ടൻ മാസ്റ്റർക്ക് സമ്മാനിച്ചു.

ഇരിങ്ങാലക്കുട : പുല്ലൂർ ചമയം നാടകവേദിയുടെ 27- മത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന നാടക രാവിന് തുടക്കമായി. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നാടക രാവിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. മുൻ എം പി പ്രൊഫ സാവിത്രി ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. മികച്ച സാംസ്കാരിക പ്രവർത്തകനുള്ള അവാർഡ് ഗ്രാമിക അക്കാദമി പ്രസിഡണ്ട് പി കെ കിട്ടൻ മാസ്റ്റർക്ക് മന്ത്രി സമ്മാനിച്ചു. സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ , തിരക്കഥാകൃത്ത് സുജയ്മോഹൻരാജ്, ബാലൻ അമ്പാടത്ത്, എന്നിവർ ആശംസകൾ നേർന്നു. സംഘാടക സമിതി ചെയർമാൻ എ എൻ രാജൻ സ്വാഗതവും സെക്രട്ടറി വേണു എളന്തോളി നന്ദിയും പറഞ്ഞു. നാടക രാവിൻ്റെ ഭാഗമായി ഒക്ടോബർ 27 വരെ ശ്രദ്ധേയമായ നാടകങ്ങളുടെ അവതരണം, വയലാർ ചലച്ചിത്രഗാന മൽസരം, കവിയരങ്ങ് തുടങ്ങിയ പരിപാടികൾ നടക്കും.

Please follow and like us: