പൊറത്തിശ്ശേരിയിൽ വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി.
ഇരിങ്ങാലക്കുട : പൊറത്തിശ്ശേരിയിൽ വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. പൊറത്തിശ്ശേരി വീ-വൺ നഗറിൽ നാട്ടുവള്ളി വീട്ടിൽ പരേതനായ ശശിധരൻ്റെ ഭാര്യ മാലതിമേനോൻ (74) , മകൻ സുജിത്ത് (44) എന്നിവരാണ് മരിച്ചത്. അയൽവാസികൾക്ക് പരിസരത്ത് നിന്നും ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിലാണ് ഹാളിൽ രണ്ട് പേരും മരിച്ച നിലയിൽ കിടക്കുന്നത് കണ്ടത്. വളർത്തുനായയും അകത്ത് ഉണ്ടായിരുന്നു. വിവരമറിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പോലീസ് സംഘം മുൻവാതിലിൻ്റെ പൂട്ട് തുറന്ന് അകത്ത് കയറുകയായിരുന്നു. വീട് ജപ്തി നടപടിയിലാണെന്നും സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായും അയൽവാസികൾ പറഞ്ഞു. ഇരിങ്ങാലക്കുട പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.