കണ്ണൂർ എഡിഎമ്മിൻ്റെ മരണം; ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എൻജിഒ അസോസിയേഷൻ്റെ ധർണ്ണ
ഇരിങ്ങാലക്കുട : കണ്ണൂർ എഡിഎമ്മിൻ്റെ മരണത്തിന് ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എൻജിഒ അസോസിയേഷൻ ഇരിങ്ങാലക്കുട ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ. സിവിൽ സ്റ്റേഷനിൽ നടന്ന ധർണ്ണ അസോസിയേഷൻ ജില്ലാ സെക്രട്ടറി സന്തോഷ് തോമസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് വി എസ് സിജോയ് അധ്യക്ഷത വഹിച്ചു. പി ആർ കണ്ണൻ, റോയ് ചെമ്മണ്ട, എ ഡി വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.