കൂടൽമാണിക്യക്ഷേത്രത്തിൽ ചരിത്രസെമിനാറിന് തുടക്കമായി; ചരിത്രത്തെ തിരിച്ച് പിടിക്കാൻ കഴിയില്ലെന്നും അവകാശം ഉന്നയിച്ച് വർത്തമാനകാലത്തെ ദുസ്സഹമാക്കി മാറ്റാനുള്ളതല്ല ചരിത്രമെന്നും ഡോ രാജൻ ഗുരുക്കൾ…

കൂടൽമാണിക്യക്ഷേത്രത്തിൽ ചരിത്രസെമിനാറിന് തുടക്കമായി; ചരിത്രത്തെ തിരിച്ച് പിടിക്കാൻ കഴിയില്ലെന്നും അവകാശം ഉന്നയിച്ച് വർത്തമാനകാലത്തെ ദുസ്സഹമാക്കി മാറ്റാനുള്ളതല്ല ചരിത്രമെന്നും ഡോ രാജൻ ഗുരുക്കൾ

 

ഇരിങ്ങാലക്കുട : ചരിത്രം കഴിഞ്ഞ് പോയതാണെന്നും മാറ്റാനും തിരിച്ച് പിടിക്കാനും കഴിയില്ലെന്നും അവകാശം ഉന്നയിച്ച് വർത്തമാനകാലത്തെ ദുസ്സഹമാക്കി മാറ്റാനുള്ളതല്ല ചരിത്രമെന്നും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ്-ചെയർമാൻ ഡോ രാജൻ ഗുരുക്കൾ. കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻ്റ് ആർക്കൈവ്സിൻ്റെ വാർഷികവും ചരിത്ര സെമിനാറും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . ചരിത്രം തുടങ്ങുന്ന ഘട്ടം മുതൽ സ്വത്തിനും ഭൗതിക നേട്ടങ്ങൾക്കും വേണ്ടി സഹോദരനെ കൊന്ന് കളയുന്ന എർപ്പാടുണ്ടെന്ന് ആധുനിക കാലത്ത് നടന്ന് കൊണ്ടിരിക്കുന്ന യുദ്ധങ്ങളെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. ചരിത്രത്തിലെ അന്യായങ്ങൾ പറഞ്ഞ് ന്യായവല്ക്കരിക്കാൻ ശ്രമിക്കുന്ന സംവിധാനം നമുക്കുണ്ട്. ചരിത്ര വിദ്യാർഥികൾ ഇവ ഗൗരവത്തിലെടുക്കണമെന്നും സംശയങ്ങൾ ശക്തിപ്പെടുത്താൻ വേണ്ടിയാകണം ചരിത്ര പഠനമെന്നും ഡോ രാജൻ ഗുരുക്കൾ പറഞ്ഞു. ദേവസ്വം ചെയർമാൻ അഡ്വ. സി. കെ. ഗോപി. അദ്ധ്യക്ഷത വഹിച്ചു. ഡോ.സി.സി. ബാബു മുഖ്യ പ്രഭാഷണം നടത്തി. ലാറ്റിനമേരിക്കൻ കരീബിയൻ ട്രേഡ് കൗൺസിൽ ഗുഡ് വിൽ അംബാസഡറായ ഐ. സി. എൽ. ഫിൻ കോപ്പ് സി. എം.ഡി. അഡ്വ. കെ.ജി. അനിൽകുമാർ, കേരള സംസ്ഥാന വയോമിത്ര അവാർഡ് ലഭിച്ച വേണുജി, സദനം കഥകളി അക്കാദമിയുടെ പട്ടിക്കാംതൊടി രാമുണ്ണിമേനോൻ, ആചാര്യ പുരസ്കാരം ലഭിച്ച ഗോപി ആശാൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രൊഫ. സാവിത്രി ലക്ഷ്മണൻ, മുൻ ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ, ഭരണസമിതി അംഗങ്ങൾ എന്നിവർ ആശംസകൾ നേർന്നു.

മ്യൂസിയം ആൻ്റ് ആർക്കൈവ്സ് ഡയറക്ടർ ഡോ. കെ. രാജേന്ദ്രൻ സ്വാഗതവും ദേവസ്വം അഡ്മിനിസ്ട്രേറ്റർ

ഉഷാനന്ദിനി നന്ദിയും പറഞ്ഞു . തുടർന്ന്

കൂടൽമാണിക്യം ക്ഷേത്രത്തിലെ രണ്ട് വട്ടെഴുത്ത് ലിഖിതങ്ങൾ എന്ന വിഷയത്തിൽ ഡോ. രാജൻ ഗുരുക്കൾ പ്രബന്ധം അവതരിപ്പിച്ചു. ഡോ. ടി.കെ. നാരായണൻ മോഡറേറ്റരായിരുന്നു. സെൻ്റ് ജോസഫ്സ് കോളേജ് റിട്ട. പ്രൊഫ

ഡോ. രാധാമുരളീധരൻ,

സെൻ്റ് ജോസഫ്സ് കോളേജ് പ്രൊഫ ലിറ്റി ചാക്കോ, ക്രൈസ്റ്റ് കോളേജ് പ്രൊഫ സിൻ്റോ കോങ്കോത്ത് എന്നിവർ അനുബന്ധ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ക്ഷേത്രത്തിലെ ശിലാ ലിഖിതങ്ങൾ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സംരക്ഷിക്കണമെന്നും ഭക്തജനങ്ങൾക്ക് കാണാനുള്ള സാഹചര്യം ഒരുക്കണമെന്നും സെമിനാറിൽ ആവശ്യം ഉയർന്നു.

ഉച്ചതിരിഞ്ഞ്

മദ്ധ്യകാല കേരളീയ ക്ഷേത്രങ്ങളിലെ കലയും രാഷ്ട്രീയവുംഎന്ന വിഷയത്തിൽ പ്രബന്ധം കാലിക്കറ്റ് സർവകലാശാല ചരിത്രവിഭാഗം മേധാവി ഡോ. വി.വി.ഹരിദാസ് പ്രബന്ധം അവതരിപ്പിച്ചു. കേരള വർമ്മ കോളേജ് പ്രൊഫസർ ഡോ. പ്രവീൺ ഒ.കെ, ക്രൈസ്റ്റ് കോളേജ് അദ്ധ്യാപകരായ ഡോ. ശ്രീവിദ്യ.വി, ഡോ. ദീപക്.ജെ. എന്നിവർ അനുബന്ധ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടികളിൽ വിവിധ കോളേജുകളിൽ നിന്നായി 200 ഓളം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.

Please follow and like us: