മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും തൃശ്ശൂർ പൂരം കലക്കിയത് സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകരുടെ ധർണ്ണ
ഇരിങ്ങാലക്കുട: കേരളത്തെ തകർത്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നും തൃശ്ശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ. ആൽത്തറ പരിസരത്ത് നടന്ന ധർണ്ണ മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. കൺവീനർ എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു.
ഡി സി സി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, കെ.കെ. ശോഭനൻ, സോണിയ ഗിരി, സതീഷ് വിമലൻ, ബ്ലോക്ക് പ്രസിഡണ്ടുമാരായ സോമൻ ചിറ്റേത്ത്, ഷാറ്റോ കുര്യൻ, നഗരസഭ ആക്ടിംഗ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, ടി.വി ചാർളി, സാം തോമസ്, പി.ബി.മനോജ്കുമാർ, റോക്കി ആളൂക്കാരൻ, മിനി മോഹൻദാസ്, ദാമോദരൻ എന്നിവർ പ്രസംഗിച്ചു.