ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ കൈരളി വാട്ടർ ടാങ്ക് ലിങ്ക് റോഡ് നാടിന് സമർപ്പിച്ചു ; നിർമ്മാണം പൂർത്തീകരിച്ചത് 20 ലക്ഷം രൂപ ചിലവിൽ…

ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ കൈരളി വാട്ടർ ടാങ്ക് ലിങ്ക് റോഡ് നാടിന് സമർപ്പിച്ചു ; നിർമ്മാണം പൂർത്തീകരിച്ചത് 20 ലക്ഷം രൂപ ചിലവിൽ

ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന്റെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച കൈരളി വാട്ടർ ടാങ്ക് ലിങ്ക് റോഡ് നാടിന് സമർപ്പിച്ചു. നഗരസഭ വാർഡ് 8ൽ കുഴിക്കാട്ടുകോണം പ്രദേശത്ത് കൈരളി വാട്ടർടാങ്ക് ലിങ്ക് റോഡ് പരിസരത്ത് നടന്ന ചടങ്ങിൽ മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി ആക്ടിങ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അംബിക പള്ളിപ്പുറത്ത്,ജയ്സൺ പാറേക്കാടൻ, ജിഷ ജോബി, കൗൺസിലർമാരായ അൽഫോൺസ തോമസ്, സാനി സി എം , കെ ആർ ലേഖ, മുനിസിപ്പൽ സെക്രട്ടറി എം എച്ച് ഷാജിക്ക്‌ തുടങ്ങിയവർ സംസാരിച്ചു. മറ്റത്തൂർ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.

Please follow and like us: