ചമയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഒക്ടോബർ 21 ന് ആരംഭിക്കുന്ന നാടകരാവിൻ്റെ വേദികളിൽ വച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും…

ചമയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഒക്ടോബർ 21 ന് ആരംഭിക്കുന്ന നാടകരാവിൻ്റെ വേദികളിൽ വച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും

ഇരിങ്ങാലക്കുട : പുല്ലൂർ നാടകരാവ് 2024 ൽ ചമയം നാടകവേദിയും പുല്ലൂർ വാദ്യകലാ കേന്ദ്രവും സംയുക്തമായി നൽകുന്ന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പുല്ലൂർ ചന്ദ്രൻ സ്മാരക പുരസ്കാരം കുറുംകുഴൽ പ്രമാണി വെളപ്പായ നന്ദനും അനിൽ വർഗ്ഗീസ് സ്മാരക പുരസ്കാരം സംഗീത സംവിധായകൻ ബിഷോയ് അനിയനും സജയൻ ചങ്കരത്ത് സ്മാരക പുരസ്കാരം കൊമ്പ് വിദഗ്ധൻ തൃക്കൂർ സജിക്കും എ വി സോമൻ പുരസ്കാരം സംഗീത അധ്യാപകൻ രാജീവ് സപര്യയ്ക്കും രണദിവെ സ്മാരക പുരസ്കാരം ഇലതാള കലാകാരൻ മാരുതിപുരം വിജീഷിനും പി കെ ഭാസ്കരൻ പുത്തുക്കാട്ടിൽ സ്മാരക പുരസ്കാരം പെരുമ്പളം ശരതിനും നൽകുമെന്ന് ചമയം രക്ഷാധികാരി പ്രൊഫ സാവിത്രി ലക്ഷ്മണൻ , ചമയം പ്രസിഡണ്ട് എ എൻ രാജൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ ഒക്ടോബർ 21 മുതൽ 27 വരെ നടക്കുന്ന നാടകരാവിൻ്റെ വേദികളിൽ വച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും. സംഘാടകരായ സജു ചന്ദ്രൻ, ബാലൻ അമ്പാടത്ത്, വേണു എളന്തോളി , ബിജു ചന്ദ്രൻ, എ ഐ രവീന്ദ്രൻ, പ്രഭാകരൻ ഇരിങ്ങാലക്കുട എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: