യുവാവിനെ വീട്ടിൽ നിന്നും തട്ടികൊണ്ട് മർദ്ദിച്ച കേസിൽ വെളയനാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ
ഇരിങ്ങാലക്കുട : സംഘമായി കാറിൽ വീട്ടിൽ എത്തി യുവാവിനെ തട്ടികൊണ്ട് പോയി മർദ്ദിച്ചു കേസിലെ പ്രതി അറസ്റ്റിൽ. കൽപറമ്പ് പള്ളിപ്പുര വീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ പ്രണവ് ( 32) നാണ് മർദ്ദനമേറ്റത്. കഴിഞ്ഞ മാസം 24 ന് രാത്രി പത്തരയോടെയായിരുന്നു സംഭവം. വെളയനാട് സ്വദേശി അബുതാഹിറിൻ്റെയും കൂട്ടാളികളുടെയും നേതൃത്വത്തിലാണ് അക്രമണം നടന്നത്. സംഘത്തിലുള്ള വെളയനാട് വഞ്ചിപ്പുര വീട്ടിൽ ആൻസൻ (31) നെയാണ് കാട്ടൂർ സി ഐ ഇ ആർ ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്. മർദ്ദനമേറ്റ പ്രണവിൻ്റെ കൂട്ടുകാരനും കേസിലെ ഒന്നാം പ്രതിയായ അബുതാഹിറും തമ്മിലുള്ള തർക്കമാണ് സംഭവത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഉദ്യോഗസ്ഥരായ ബാബു ജോർജ്ജ്, ധനേഷ് സി ജി , സിജു, ജീവൻ, ഉമേഷ്, ശ്രീജിത്ത്, അമൽരാജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഒളിവിലായ അബു താഹിർ അടക്കമുള്ള പ്രതികൾക്കായുള്ള അന്വേഷണം നടന്ന് വരികയാണെന്നും പോലീസ് അറിയിച്ചു.