ഇരിങ്ങാലക്കുട പ്രസ് ക്ലബിൻ്റെ മുൻ പ്രസിഡണ്ടും ദേശാഭിമാനി മുൻ ലേഖകനുമായിരുന്ന സി വി രാമകൃഷ്ണൻ അന്തരിച്ചു.
ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിൻ്റെ മുൻ പ്രസിഡണ്ടും മെമ്പറുമായിരുന്ന ചേലൂർ വെളുത്തേടത്ത് കൊച്ചുകുട്ടിഅമ്മ മകൻ രാമകൃഷ്ണൻ അന്തരിച്ചു. 85 വയസ്സായിരുന്നു. ദീർഘകാലം ദേശാഭിമാനി ലേഖകനായിരുന്നു. സിപിഎം മെമ്പറായും പാർട്ടി ഓഫീസ് സെക്രട്ടറിയുമായും പ്രവർത്തിച്ചു.പിന്നീട് ടെറ്റ്കോ ടൈംസ്, ടെലഗ്രാഫ് എന്നീ പത്രങ്ങളുടെ ലേഖകനായും പ്രവർത്തിച്ചു. പരേതരായ രാമൻനായർ, ദേവകിയമ്മ, ലക്ഷ്മികുട്ടിയമ്മ, അപ്പുനായർ, ഗോപാലൻ, മാണിക്യൻ എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം നാളെ ( ഒക്ടോബർ 5 ) 11 മണിക്ക് സ്വവസതിയിൽ നടക്കും.