കാര്‍ ഇടിച്ച് ഇരിങ്ങാലക്കുട ചേലൂരിൽ രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം; അപകടം ചേലൂർ പള്ളിക്ക് മുന്നിൽ രാവിലെ ഒമ്പത് മണിയോടെ
ഇരിങ്ങാലക്കുട: കാര്‍ ഇടിച്ച് രണ്ടു വയസുകാരി മരിച്ചു. ചേലൂര്‍ മണാത്ത് വീട്ടില്‍ ബിനോയുടെയും ജിനിയുടെയും മകള്‍ ഐറിന് (രണ്ട്) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെ ചേലൂര്‍ പള്ളിക്കു മുന്നില്‍ വച്ചാണ് അപകടം നടന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പം ചേലൂര്‍ പള്ളിയില്‍ കുര്‍ബാനക്ക് എത്തിയതായിരുന്നു. പിതൃസഹോദരന്റെ വാഹനത്തില്‍ വന്നിറങ്ങിയ ഐറിനും കുടുംബവും പള്ളിയിലേയ്ക്ക് കയറുന്നതിനിടെ പള്ളിയിലെത്തിയ മറ്റൊരു കാറിനടിയില്‍പെട്ടാണ് അപകടം നടന്നത്. കാറിന് മുന്നിലൂടെ ഐറിന് കടന്നുപോയത് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. കാറിന്റെ ചക്രം ഐറിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഉടന്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 ന് ചേലൂര്‍ സെന്റ് മേരീസ് പള്ളിയില്‍ നടക്കും. സഹോദരന്: ഏദന്‍ (ഒന്നാം ക്ലാസ് വിദ്യാര്‍ഥി, സെന്റ് മേരീസ് എല്‍പി സ്കൂള്‍ എടതിരിഞ്ഞി).