വിവാഹ ചടങ്ങിന് മൂർക്കനാട് എത്തിയ മുരിയാട് സ്വദേശിയുടെ കാർ കത്തി നശിച്ചു
ഇരിങ്ങാലക്കുട : വിവാഹ ചടങ്ങിന് എത്തിയ മുരിയാട് സ്വദേശിയുടെ കാർ കത്തി നശിച്ചു. ശനിയാഴ്ച വൈകീട്ട് നാലേമുക്കാലോടെയാണ് സംഭവം. മൂർക്കനാട് സെൻ്റ് ആൻ്റണീസ് പള്ളി പരിസരത്താണ് കാർ പാർക്ക് ചെയ്തിരുന്നത് . ഉടമ മുരിയാട് നെരേപ്പറമ്പിൽ ജോർജ്ജും കുടുംബവും പള്ളി പാരീഷ് ഹാളിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. കനത്ത ശബ്ദത്തോടെ കാർ കത്തുന്നത് കണ്ടവർ വിവരമറിയച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുടയിൽ നിന്നും ഫയർ സ്റ്റേഷൻ ഓഫീസർ കെ എസ് ഡിബിൻ്റെ നേതൃത്വത്തിൽ എത്തിയ സംഘമാണ് വെള്ളം പമ്പ് ചെയ്ത് തീയണച്ചത്. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്ന് സംശയിക്കുന്നു. നാലര ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. ഇരിങ്ങാലക്കുട പോലീസും സ്ഥലത്ത് എത്തിയിരുന്നു .