സംവിധായകനും ഇരിങ്ങാലക്കുട സ്വദേശിയുമായ മോഹൻ അന്തരിച്ചു…

സംവിധായകനും ഇരിങ്ങാലക്കുട സ്വദേശിയുമായ മോഹൻ അന്തരിച്ചു…

ഇരിങ്ങാലക്കുട : എൺപതുകളിൽ ശ്രദ്ധ നേടിയ ചിത്രങ്ങളുടെ സംവിധായകനും ഇരിങ്ങാലക്കുട സ്വദേശിയുമായ എം മോഹൻ അന്തരിച്ചു. 76 വയസ്സായിരുന്നു. കഴിഞ്ഞ വർഷം മേയ് മാസത്തിൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനിടയിൽ കുഴഞ്ഞ് വീണതിന് ശേഷം തിരുവനന്തപുരത്തും എറണാകുളത്തുമായി ചികിൽസയിലായിരുന്നു . എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മരണം സംഭവിച്ചത് . ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പിൽ മടത്തി വീട്ടിൽ പരേതരായ നാരായണൻനായരുടെയും അമ്മുക്കുട്ടി അമ്മയുടെയും മകനാണ്. കഴിഞ്ഞ 30 വർഷങ്ങളായി എറണാകുളം കസ്തൂർബാ നഗറിൽ ആണ് താമസം. വിട പറയും മുമ്പേ , ശാലിനി എൻ്റെ കൂട്ടുകാരി തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളുടെ സംവിധായകനായ മോഹൻ മംഗളം നേരുന്നു, മുഖം എന്നീ ചിത്രങ്ങളുടെ നിർമ്മാതാവുമാണ്. 2006 ൽ പുറത്തിറങ്ങിയ ക്യാംപസ് ആണ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. നർത്തകിയായ അനുപമയാണ് ഭാര്യ. പുരേന്ദർ ( ബിസിനസ്സ്, ചെന്നൈ) , ഉപേന്ദർ ( ബിസിനസ്സ്, എറണാകുളം ) എന്നിവർ മക്കളും അൻഷൂ മരുമകളുമാണ്.

Please follow and like us: