ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എംആർഐ സ്കാൻ സെൻ്ററും; സാധാരണക്കാരൻ്റെ ആശ്രയമായ സഹകരണ മേഖലയുടെ വിശ്വാസ്യത സംരക്ഷിച്ച് മുന്നോട്ട് പോകാൻ കഴിയേണ്ടതുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു…

ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എംആർഐ സ്കാൻ സെൻ്ററും; സാധാരണക്കാരൻ്റെ ആശ്രയമായ സഹകരണ മേഖലയുടെ വിശ്വാസ്യത സംരക്ഷിച്ച് മുന്നോട്ട് പോകാൻ കഴിയേണ്ടതുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു…


ഇരിങ്ങാലക്കുട : സമാനതകളില്ലാത്ത നേട്ടങ്ങളാണ് സഹകരണ മേഖലയിൽ കേരളം കൈവരിച്ചിട്ടുള്ളതെന്നും സാധാരണക്കാരൻ്റെ ആശ്രയമായ സഹകരണ മേഖലയുടെ വിശ്വാസ്യത കാത്ത് സൂക്ഷിക്കേണ്ടതുണ്ടെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ഇരിങ്ങാലക്കുട കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ മാഗ്നസ് ഡയഗ്നോസ്റ്റിക്സ് മാനേജ്മെന്റിന്റെ സഹകരണത്തോടെ രോഗനിർണയത്തിനുള്ള ആധുനിക സാങ്കേതിക മികവായ എം ആർ ഐ സ്കാൻ സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി . ചടങ്ങിൽ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനേഷ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപ്, മുകുന്ദപുരം സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ ബ്ലിസൺ ഡേവിഡ് എന്നിവർ ആശംസകൾ നേർന്നു .ആശുപത്രി പ്രസിഡണ്ട് എം പി ജാക്സൻ സ്വാഗതവും മാഗ്നസ് മാനേജിംഗ് പാർട്ണർ അനൂപ് വർഗീസ് നന്ദിയും പറഞ്ഞു.

Please follow and like us: