പൂമംഗലം സർവ്വീസ് സഹകരണ ബാങ്ക് കൽപറമ്പ് ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം ആഗസ്റ്റ് 18 ന്…
ഇരിങ്ങാലക്കുട : പൂമംഗലം സർവ്വീസ് സഹകരണ ബാങ്കിൻ്റെ കൽപറമ്പ് ബ്രാഞ്ച് ഓഫീസിൻ്റെ ഉദ്ഘാടനം ആഗസ്റ്റ് 18 ന് രാവിലെ 11 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ ആദ്യനിക്ഷേപവും പഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി വിദ്യാർഥി നിക്ഷേപവും സ്വീകരിക്കും. പഞ്ചായത്തിലെ പതിമൂന്ന് വാർഡുകൾ പ്രവർത്തന പരിധിയായിട്ടുള്ള ബാങ്കിന് 9000 അംഗങ്ങളും 65 കോടി നിക്ഷേപവും 50 കോടി ലോണും ഉണ്ടെന്നും ബാങ്ക് ലാഭത്തിലാണ് പ്രവർത്തിക്കുന്നതെന്നും ബാങ്ക് പ്രസിഡണ്ട് പി ഗോപിനാഥൻ പത്ര സമ്മേളനത്തിൽ അറിയിച്ചു. ബാങ്കിൻ്റെ അധീനതയിൽ ഉള്ള സ്ഥലത്ത് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ടാണ് ബ്രാഞ്ച് ഓഫീസ് പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത്. വൈസ് -പ്രസിഡന്റ് ജോസ് പുന്നാംപറമ്പിൽ, ഭരണസമിതി അംഗങ്ങളായ ഇ വി സുബ്രമണ്യൻ, കെ വി സതീശൻ , ജീവനക്കാരുടെ പ്രതിനിധി ഇ ആർ വിനോദ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.