പൊതുമരാമത്ത് റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ് ഇരിങ്ങാലക്കുട സ്വദേശിയായ ഡോക്ടർ മരിക്കാനിടയായ സംഭവത്തിൽ നഷ്ടപരിഹാരതുക ഈടാക്കാനായി ആർഡിഒ ഓഫീസിലെ കമ്പ്യൂട്ടർ സാമഗ്രികൾ ജപ്തി ചെയ്തു…

പൊതുമരാമത്ത് റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ് ഇരിങ്ങാലക്കുട സ്വദേശിയായ ഡോക്ടർ മരിക്കാനിടയായ സംഭവത്തിൽ നഷ്ടപരിഹാരതുക ഈടാക്കാനായി ആർഡിഒ ഓഫീസിലെ കമ്പ്യൂട്ടർ സാമഗ്രികൾ ജപ്തി ചെയ്തു…

ഇരിങ്ങാലക്കുട : പൊതുമരാമത്ത് റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ് ഡോക്ടർ മരിക്കാനിടയായ സംഭവത്തിൽ നഷ്ടപരിഹാര തുക ഈടാക്കാനായി ആർഡിഒ ഓഫീസിലെ കമ്പ്യൂട്ടർ സാമഗ്രികൾ കോടതി ഉത്തരവിനെ തുടർന്ന് ജപ്തി ചെയ്തു. 1997 ജൂലൈ 4 ന് കുഴൂരിൽ നിന്നും വീട്ടിലേക്ക് സ്കൂട്ടർ ഓടിച്ച് വരുമ്പോൾ തൃശ്ശൂർ – കൊടുങ്ങല്ലൂർ റോഡിൽ കോമ്പാറയിൽ വച്ച് വണ്ടി കുഴിയിൽ വീണ് ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി ഡോ ജവഹറിന് ഗുരുതരമായി പരിക്കേറ്റ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ നാല് ദിവസത്തിന് ശേഷം മരണമടയുകയും ചെയ്ത കേസിൽ ഡോ ജവഹറിൻ്റെ ഭാര്യ ഡോ ഉഷാ ജവഹർ, മക്കളായ രാഹുൽ, ഗോകുൽ എന്നിവർ സർക്കാർ, പിഡബ്ല്യു റോഡ്സ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരെ പ്രതികളാക്കി ഫയൽ ചെയ്ത കേസിൽ 8, 93 , 057 രൂപ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നല്കാനുള്ള നഷ്ടപരിഹാര തുകയിൽ ബാക്കി സംഖ്യയായ 40011 രൂപ ഹർജിക്കാർക്ക് നൽകുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് സർക്കാർ ഓഫീസിലെ വസ്തുവകകൾ ജപ്തി ചെയ്തും ലേല നടപടികൾ സ്വീകരിച്ചും തുക കണ്ടെത്താൻ ഇരിങ്ങാലക്കുട പ്രിൻസിപ്പൽ സബ് കോടതി ജഡ്ജ് ആർ കെ രമ ഉത്തരവിടുകയായിരുന്നു. ഇതേ തുടർന്നാണ് ആർഡിഒ ഓഫീസിലെ ഇരുപത് കമ്പ്യൂട്ടറുകളുടെ മോണിറ്ററുകൾ ജപ്തി ചെയ്യാനുള്ള നടപടികൾ നടന്നത്. നാല് മോണിറ്ററുകൾ ജപ്തി ചെയ്ത് കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. ഹർജിക്കാർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ അഡ്വ വി ജി സുഭാഷ്ചന്ദ്രബാബു ഹാജരായി

Please follow and like us: