മൂർക്കനാട് ഇരട്ട കൊലപാതകക്കേസിലെ മുഖ്യപ്രതികളിലായ സഹോദരങ്ങൾ അറസ്സിൽ ;
പ്രതികൾ അറസ്റ്റിലായത് പട്ടാമ്പിയിലെ ഒളിത്താവളത്തിൽ നിന്ന്
ഇരിങ്ങാലക്കുട : മൂർക്കനാട് അമ്പല ഉത്സവത്തിനിടെ നടന്ന ഇരട്ട കൊലപാതകക്കേസ്സിലെ മുഖ്യ പ്രതികളായ ചാമക്കാല ചക്കുഞ്ഞി കോളനി സ്വദേശി ചക്കനാത്ത് വീട്ടിൽ ഇച്ചാവ എന്ന വൈഷ്ണവ് (27), അപ്പു എന്ന ജിഷ്ണു (29) എന്നിവരെയാണ് തൃശൂർ റൂറൽ എസ്പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവരുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എസ്.ഐ. കെ. അജിത്ത് അറസ്റ്റു ചെയ്തത്. ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് പോലീസ് സംഘം പട്ടാമ്പിയിലെ ഒളിത്താവളം വളഞ്ഞ് പിടികൂടിയത്. മയക്കുമരുന്നിനും മദ്യത്തിനും അടിമകളായ പ്രതികൾ
മുൻപ് കാട്ടൂരിൽ വച്ച് പോലീസ്നൈറ്റ് പെട്രോൾ സംഘത്തിനു നേരേ വാൾ വീശി ഭീതി പരത്തിയവരാണ്. വാതിലിൽ തട്ടിവിളിച്ചിട്ടും തുറക്കാതിരുന്ന ഇവർ പിൻവാതിൽ തുറന്നു ഓടാൻ നോക്കിയത് പോലീസിൻ്റെ പിടിയിലാവുകയായിരുന്നു.
പോക്സോ കേസ് ഒത്തുതീർപ്പാക്കാൻ ഒരാളെ ഏർപ്പാടാക്കാമെന്ന് പറഞ്ഞ് കൊടുങ്ങല്ലൂരിൽ രണ്ടായിരത്തി ഇരുപത്തിരണ്ടിൽ ചാർജ്ജ് ചെയ്ത പോക്സോ കേസ്സിലെ പ്രതിയിൽ നിന്നു നാലംഗ സംഘം ഒരു ലക്ഷം രൂപ തട്ടിയിരുന്നു. ഈ സംഭവത്തെക്കുറിച്ച് കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ബി.കെ. അരുൺ നടത്തിയ അന്വേഷണത്തിൽ ഈ സംഭവത്തിലെ സൂത്രധാരന്മാൻ വൈഷ്ണവും ജിഷ്ണുവുമാണെന്നു തിരിച്ചറിയുന്നത്. വളാഞ്ചേരി സ്വദേശിയായ അഷ്കർ അലിയെ ഉസ്താദായി അവതരിപ്പിച്ചാണ് നാലംഗ സംഘം എത്തിയത്. പണം വാങ്ങി ഇവർ മുങ്ങിയ ഇവരെ പിന്നീട് ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ പരാതി നൽകുകയായിരുന്നു. തുടർന്ന് ഇൻസ്പെക്ടർ ബി.കെ.അരുണും സംഘവും നടത്തിയ അന്വേഷണത്തിൽ അഷ്കർ അലി വളാഞ്ചേരിയിൽ നിന്ന് താമസം മാറിയതായി കണ്ടെത്തി. ചെന്ത്രാപ്പിന്നിയിൽ ഇയാൾ ഇപ്പോൾ താമസിക്കുന്നന്നിടത്ത് നിന്ന് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിൻ്റെ ചുരുളഴിഞ്ഞത്. തുടന്ന് ഇരിങ്ങാലക്കുട എസ്.ഐ. കെ അജിത്തും സംഘവും സംഭവത്തിലെ മറ്റൊരു പ്രതി പട്ടാമ്പി സ്വദേശി സനയിനെ കസ്റ്റഡിയിലെടുത്തു. തുടർന്നാണ് വൈഷ്ണവിൻ്റെയും ജിഷ്ണുവിൻ്റേയും ഒളിത്താവളം കണ്ടെത്തി പോലീസ് സംഘം വലയൊരുക്കി സാഹസികമായി പിടികൂടിയത്.ജില്ലയിലെ എഴോളം സ്റ്റേഷനുകളിലായി പന്ത്രണ്ടും പതിമൂന്നും ക്രിമിനൽ കേസ് പ്രതികളാണ്. ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീം,
കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ബി.കെ. അരുൺ, എസ്.ഐ. കെ.അജിത്ത്, പി.ജയകൃഷ്ണൻ, കെ.ആർ സുധാകരൻ, ടി. ആർഷൈൻ, എ എസ്.ഐ. സൂരജ്.വി.ദേവ്, സീനിയർ സി. പി. ഒ മാരായ കെജെ.ഷിൻ്റോ ,സോണി സേവ്യർ, കെ.എസ്.ഉമേഷ് ഇ.എസ്.ജീവൻ, ബിനുരാജ്, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ പേരിൽ കാപ്പ ചുമത്തിനുള്ള നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അധികൃതർ അറിയിച്ചു.