അംഗീകൃതപെർമിറ്റ് ഇല്ലാത്ത തൊഴിലാളികൾ വയറിംഗ് പ്രവൃത്തികൾ ചെയ്യുന്നത് തടയാൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് വയർമെൻ ആൻ്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ സമ്മേളനം…

അംഗീകൃതപെർമിറ്റ് ഇല്ലാത്ത തൊഴിലാളികൾ വയറിംഗ് പ്രവൃത്തികൾ ചെയ്യുന്നത് തടയാൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് വയർമെൻ ആൻ്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ സമ്മേളനം…

ഇരിങ്ങാലക്കുട : അംഗീകൃതപെർമിറ്റ് ഇല്ലാത്ത തൊഴിലാളികൾ വയറിംഗ് പ്രവൃത്തികൾ ചെയ്യുന്നത് തടയാൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് വയർമെൻ ആൻ്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. വ്യപാരഭവനിൽ ചേർന്ന സമ്മേളനം നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സൻ പാറേക്കാടൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എം കെ ഈനാശു അധ്യക്ഷത വഹിച്ചു. ബോയ്സ് ഹൈസ്കൂൾ പ്രിൻസിപ്പൽ എം കെ മുരളി വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. കെഎസ്ഇബി അസി. എഞ്ചിനീയർ ഷാജു എം വി വൈദ്യുതി സുരക്ഷയെക്കുറിച്ച് ക്ലാസ്സെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി എബിൻ മാത്യു വെള്ളാനിക്കാരൻ മുതിർന്ന അംഗങ്ങളെ ആദരിച്ചു. രക്ഷാധികാരി കെ വി ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ ടി കെ ഷാജു,മുൻ നഗരസഭ കൗൺസിലർ വൽസല ശശി, ജോയിൻ്റ് സെക്രട്ടറി എം എ ജോൺസൻ , ട്രഷറർ സി എൻ പ്രദീപ്കുമാർ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി എൻ എ രജീഷ് സ്വാഗതവും കൺവീനർ ടി എ രവീന്ദ്രൻ നന്ദിയും പറഞ്ഞു.

Please follow and like us: