വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായവുമായി മണ്ഡലത്തിലെ പഞ്ചായത്തുകൾ…

വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായവുമായി മണ്ഡലത്തിലെ പഞ്ചായത്തുകൾ…

ഇരിങ്ങാലക്കുട : മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായവുമായി മണ്ഡലത്തിലെ പഞ്ചായത്തുകൾ. ആളൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് വേണ്ടി പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ പത്ത് ലക്ഷം രൂപയുടെ ചെക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന് കൈമാറി. കാറളം പഞ്ചായത്തിന് വേണ്ടി പ്രസിഡണ്ട് ബിന്ദു പ്രദീപും വേളൂക്കര പഞ്ചായത്തിന് വേണ്ടി പ്രസിഡണ്ട് കെ എസ് ധനീഷും രണ്ട് ലക്ഷം രൂപയുടെ ചെക്കുകൾ മന്ത്രിക്ക് കൈമാറി. ഭരണ സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയർ പങ്കെടുത്തു.

Please follow and like us: